ടിപ്പു സുൽത്താൻ
---------------------- ടിപ്പു സുൽത്താൻ പലർക്കും വർഗീയ വാദിയായ മുസ്ലിം ഭരണാധിപനാണ്..ഈ തെറ്റിദ്ധാരണകൾ അഴിച്ചു വിടുന്നതിനു പിറകിൽ പ്രധാനമായും സംഘു പരിവാർ തന്നെയാണ്..ജന്മ ഭൂമിയടക്കമുള്ള സംഘി പ്രസിദേഹീകരണങ്ങളിൽ ടിപ്പുവിനെ വളരെ വികലമായാണ് ചിത്രീകരിച്ചത്..എന്നാൽ കര്ണ്ണാടക സർക്കാർ ടിപ്പുവിന്റെ ജയന്തി ആഘോഷിച്ചത് ഈയിടെയാണ്....ടിപ്പു സുൽത്താന്റെ ജയന്തി ആഘോഷത്തിനെതിരെ സംഘ് പരിവാർ, ബി ജെ പി ശക്തമായി നില കൊണ്ടെങ്കിലും ബാംഗ്ലൂർ നഗരപിതാവ് എന്ന് വേണമെങ്കിൽ അവകാശപ്പെടാവുന്ന ടിപ്പു സുൽത്താന്റെ ജയന്തി ആഘോഷവുമായി മുൻപോട്ടു പോകുമെന്ന ധീരമായ നിലപാടാണ് കർണാടക സർക്കാർ കൈ കൊണ്ടത്....
ആരായിരുന്നു ടിപ്പു സുൽത്താൻ ?
---------------------------------------------------------
പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഫത്തേ അലിഖാൻ ടിപ്പു എന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്നത്...തന്റെ ധീരത കൊണ്ടും , യുദ്ധ -ഭരണ നിപുണത കൊണ്ടും മൈസൂർ കടുവ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു .
മൈസൂർ സൈന്യത്തിൽ സേന നായകനായി സേവനമനുഷ്ഠിക്കുകയും, പിന്നീട് ഭരണാധികാരിയായിത്തീരുകയും ചെയ്ത ഹൈദരലിയുടെയും,ഫക്റുന്നിസയുടെയും മകനായാണ് ടിപ്പു ജനിക്കുന്നത്.ഇന്നത്തെ കോലാർ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ടിപ്പു സുൽത്താൻ ജനിച്ചത്. 1750 നവംബർ 20 നാണ് ടിപ്പു ജനിച്ചത്. വിശുദ്ധനായ ടിപ്പു മസ്താൻ ഔലിയയുടെ പേരിനോടു സാമ്യമുള്ള ടിപ്പു സുൽത്താൻ എന്ന പേരാണ് മാതാപിതാക്കൾ കുട്ടിക്കു നൽകിയത്
ചെറുപ്പത്തിലേ ആയോധന-യുദ്ധ രംഗത്തു അസാധ്യ പ്രകടനം കാഴ്ച വെച്ചിരുന്ന പോരാളിയായിരുന്നു ടിപ്പു...കുതിരസവാരിയും, വാൾപ്പയറ്റും മറ്റു ആയോധനകലകളിലും ടിപ്പുവിന് പരിശീലനം നൽകപ്പെട്ടു. കൂടാതെ, പിതാവിന്റെ കൂടെനിന്ന് യുദ്ധതന്ത്രങ്ങൾ പഠിച്ചെടുക്കുന്നതിലും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിലും ബാലനായ ടിപ്പു ഒരു പ്രത്യേക താൽപര്യം കാണിച്ചിരുന്നുവത്രെ.
ഹൈദർ, മലബാറിനെ ആക്രമിച്ചപ്പോൾ ബാലനായിരുന്ന ടിപ്പുവും ആ സൈന്യത്തിൽ പിതാവിനെ സഹായിക്കാനുണ്ടായിരുന്നു.ബാല്യ കാലത്തു തന്നെ തന്നെ യുദ്ധതന്ത്രങ്ങളിലും, ഭരണകാര്യങ്ങളിലും എന്തെന്നില്ലാത്ത ഒരു താൽപര്യം ടിപ്പു പ്രകടിപ്പിച്ചിരുന്നു
.ഫ്രഞ്ചുകാരുമായുള്ള ചങ്ങാത്തത്തിലൂടെ ആധുനിക യുദ്ധ മുറകളിലും,യുദ്ധോപകരണങ്ങളിലും വളരെ ചെറുപ്പത്തിൽ തന്നെ സുൽത്താൻ പ്രാവീണ്യം നേടിയിരുന്നു...ടിപ്പുവിൻെറ സൈന്യം ആധുനിക ഉപകാരങ്ങളിൽ പ്രാവീണ്യ നേടിയിരുന്ന പോരാളികളായിരുന്നു...പടയോട്ടത്തിൽ തന്നെ എതിർത്ത് നിന്നിരുന്ന നാട്ടുരാജ്ജാക്കന്മാരെ ഒരു പക്ഷെ നിസ്സാരമായി കീഴ്പ്പെടുത്താൻ സുൽത്താനെ പ്രാപ്തനാക്കിയത് ഒരു പക്ഷെ ഇത് കൂടിയായിരിക്കും...അംഗ സംഖ്യ കൊണ്ടും, ആൾബലം കൊണ്ടും വളരെ ശക്തമായ ഒരു സൈന്യം ടിപ്പുവിനുണ്ടായിരുന്നു...
ഒരു നല്ല പോരാളി എന്നതിലുപരിയായി ഒരു നല്ല പണ്ഡിതനും കൂടിയായിരുന്നു അദ്ദേഹം... കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു..
ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം(1799) വരെ മൈസൂരിനെ ഭരിച്ചു... ഹൈദരുടെ മരണ സമയത്ത് ടിപ്പു മലബാറിൽ ബ്രിട്ടീഷുകാർക്കെതിരേ സൈന്യത്തെ നയിക്കുകയായിരുന്നു.
എന്ത് കൊണ്ട് ടിപ്പു സുൽത്താൻ മതഭ്രാന്തനായി മുദ്ര കുത്തപ്പെട്ടു?
----------------------------------------------------------------------------------------------------
ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്ത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയൻ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന് അവർ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു...
ആദ്യകാലത്തു ബ്രിട്ടീഷുകാർ ചൂഷണം ചെയ്ത ഈ മതഭ്രാന്തൻ പട്ടം പിന്നീട് വർഗീയ ഹിന്ദുത്വ ശക്തികളും, ചരിത്രകാരന്മാരും ഏറ്റെടുക്കുകയായിരുന്നു...
കേരളത്തിലേക്ക്
---------------------------
1746-ൽ കോഴിക്കോട് രാജാവ് സാമൂതിരി പാലക്കാട് നാട്ടുരാജ്യത്തെ ആക്രമിച്ചപ്പോൾ പാലക്കാട് മൈസൂർ രാജാവിനോട് സഹായം തേടിയതോടെയാണ് മലബാറിലെ മൈസൂർ ഭരണത്തിന് അടിത്തറയായത്. മൈസൂർ സൈന്യത്തോട് പരാജയപ്പെട്ട സാമൂതിരി 12,00000 രൂപ യുദ്ധച്ചെലവ് നൽകാൻ നിർബന്ധിതനായി...
കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങൾ ഹൈദരലിയേയും തുടർന്ന് ടിപ്പു സുൽത്താനെയും ഇങ്ങോട്ട് ആകർഷിക്കുകയുണ്ടായി. പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന കേരളത്തിലെ നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു.
ടിപ്പുവിനെ തോല്പിക്കുന്നതിനു ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയിൽ അദ്ധ്വാനിച്ചു നടന്നയാളാണ് പഴശ്ശിയെന്നും, ടിപ്പുവിന്റെ തോൽവിക്ക് ശേഷം വാക്കുപ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങൾ തനിക്ക് നൽകാതെ തന്റെ അമ്മാവനു കൊടുത്തുവെന്ന കാര്യത്തിനാണ് പഴശ്ശി ദേശീയവിപ്ലവം നടത്തുന്നതും, ഇംഗ്ലീഷുകാരെ ആദ്യന്തം എതിർത്ത ടിപ്പുവിനു ലഭിക്കേണ്ടതിലും വലിയ ദേശസ്നേഹിയുടെ പരിവേഷമാണ് ഇന്ന് പഴശ്ശിക്ക് ലഭിച്ചിട്ടുള്ളതെന്നും പ്രശസ്ത ചരിത്രകാരനായ പി.കെ. ബാലകൃഷ്ണൻ വിമർശിച്ചിട്ടുണ്ട്...
കേരളത്തിലേക്കുള്ള ടിപ്പുവിന്റെ അധിനിവേശ സമയത്ത് മലബാറിലെ മിക്ക രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് രക്ഷപെട്ടപ്പോൾ, പഴശ്ശിരാജാ, ബ്രിട്ടീഷുകാർക്കൊപ്പം ടിപ്പുവിനെതിരെ യുദ്ധം ചെയ്തിട്ടുണ്ടെന്ന് എം.ജി.എസ്. നാരായണൻ അടക്കമുള്ള ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്..ബ്രിട്ടീഷുകാരുമായി നടത്തിയ കത്തിടപാടുകൾ പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് പഴശ്ശിരാജ അവരുടെ വിനീതവിധേയൻ ആയിരുന്നെന്നാണ്. ആവശ്യപ്പെട്ട പദവികൾ ലഭിക്കാതിരുന്നത് മുതലാണ് പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരോധം ആരംഭിച്ചത് എന്നും അവർ വ്യക്തമാക്കുന്നു.എന്നാൽ പഴശ്ശി രാജാവിനെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ പഠനം നടത്തിയ പ്രശസ്ത ചരിത്രകാരൻ ഡോക്ടർ കെ കെ എൻ കുറുപ്പ് ഇത് തെറ്റായ അഭിപ്രായമാണ് എന്ന് ചൂണ്ടികാണിക്കുന്നു. പഴശ്ശി രാജാവ് പൂർണമായും ഒരു നിസ്സ്വാർത്ഥനായ നേതാവായിരുന്നു എന്നും വ്യക്ത്തി താത്പര്യത്തേക്കാൾ ജനകീയ താത്പര്യത്തിനു പ്രാധാന്യം നൽകിയിരുന്നു എന്നും "പഴശ്ശി സമരങ്ങൾ" എന്ന പുസ്തകത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ പഴശ്ശിരാജയുടെ 1795-ലെ ബ്രിട്ടീഷ് വിരുദ്ധയുദ്ധത്തിൽ 6000 സൈനികരെ നൽകി ടിപ്പുസുൽത്താൻ സഹായിക്കുകയുണ്ടായി എന്നത് ചരിത്രം ശരി വെക്കുന്നു...
ടിപ്പുവിന്റെ സംഭാവനകൾ
---------------------------------------------
കേരളത്തിൽ ആദ്യമായി ഭൂനികുതി ഏർപ്പെടുത്തിയത് ടിപ്പുസുൽത്താനാണ് എന്ന് വിശ്വസിക്കപ്പെടുന്നു..
ടിപ്പു സുൽത്താന്റെ ആക്രമണം, കേരളത്തിലേക്കുള്ള പാതകളുടെ വികാസത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്നു കരുതുന്നു.മലബാർ , വള്ളുവനാട് , പൊന്നാനി എന്നിവിടങ്ങളിലെ വിശാലമായ റോഡുകൾ ടിപ്പുവിന്റെ പടയോട്ടക്കാലത്തു നിർമിക്കപ്പെട്ടവയാണ്...
ഇപ്പോൾ ദേശീയപാത 212 ആക്കി മാറ്റിയ സുൽത്താൻ ബത്തേരി -മൈസൂർ റോഡ് വാഹന ഗതാഗതത്തിനു പറ്റിയ രീതിയിൽ പുനർ നിർമ്മിച്ചത് ടിപ്പു സുൽത്താനാണ്. ഇത്രയും തന്ത്രപ്രധാനമായ ഒരു പാത അന്ന് വരെ നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമുണ്ട്..
യുദ്ധ രംഗത്ത്
--------------------------
ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ്.
ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ(1780)പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്.
മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.
ടിപ്പുവിന്റെ ഉദ്യോഗസ്ഥർ മുസ്ലിങ്ങൾ മാത്രമോ?
---------------------------------------------------------------------------
മതം നോക്കിയല്ല, കഴിവുകൾക്കാണ് ടിപ്പു ഉദ്യോഗസ്ഥ നിയമനത്തിൽ മുൻതൂക്കം നൽകിയിരുന്നത് എന്നത് ബോധ്യപ്പെടാൻ അദ്ദേഹത്തിന്റെ ഉന്നതോദ്യോഗസ്ഥരുടെ ലിസ്റ്റ് എടുത്താൽ മാത്രം മതിയാവും..
. പ്രധാനമന്ത്രിയായിരുന്ന പൂർണയ്യ, ധനമന്ത്രി കൃഷ്ണറാവു, ക്രമസമാധാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശാമയ്യ അയ്യങ്കാർ, രംഗയ്യങ്കാർ, സുബ്ബറാവു, മൂൽചന്ദ്, സുജൻ റായ് എന്നിവർ അവരിൽ പ്രധാനികലായിരുന്നു...
മതസമീപനം സംബന്ധിച്ച വിമർശനങ്ങൾ
-----------------------------------------------------------------
ഒരു നല്ല മുസ്ലിം മത വിശ്വാസി ആയിരുന്നു ടിപ്പു സുൽത്താൻ. എന്നിരുന്നാലും ഇതര മതസ്ഥരോട് ക്രൂരതകൾ കാണിച്ചിരുന്ന,അസഹിഷ്ണുതയുള്ള ഒരു ഭരണാധികാരിയായിരുന്നില്ല അദ്ദേഹം...ഇതിനു ധാരളം തെളിവുകളുണ്ട് ....
പടയോട്ടക്കാലത്തു പല ക്ഷേത്രങ്ങളും, ചർച്ചകളും നശിപ്പിക്കപ്പെട്ടുവെങ്കിലും പിന്നീട് അദ്ദേഹം മുസ്ലിം ആരാധനാലയങ്ങളേക്കാൾ സാമ്പത്തിക സഹായം നൽകിയത് ഹൈന്ദവ, കൃസ്ത്യൻ ആരാധനാലയങ്ങൾക്കായിരുന്നു എന്നതിന് രേഖകളുണ്ട്..
ശ്രീ രംഗപ്പട്ടണം ടിപ്പുവിന്റെ കോട്ടയ്ക്കുള്ളിൽ തന്നെ ഹൈന്ദവ ക്ഷേത്രം നില നിന്നിരുന്നു...
പാലക്കാട് ടിപ്പു സുൽത്താൻ കോട്ടയ്ക്കുള്ളിൽ ഇന്നും ഹനുമാൻ ക്ഷേത്രം നില നിൽക്കുന്നു...
മറാത്തക്കാർ ആകമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനർനിർമ്മിക്കാൻ ടിപ്പു സുൽത്താൻ സഹായിച്ചു എന്നും കെ.എൻ. പണിക്കർ സാക്ഷ്യപ്പെടുത്തുന്നു..
ക്ഷേത്രങ്ങൾക്ക് നൽകിയിരുന്ന ധനസഹായം
----------------------------------------------------------------
വാർഷിക ധനസഹായം നൽകപ്പെട്ടിരുന്ന 156 അമ്പലങ്ങളുടെ പട്ടിക, മൈസൂർ ഗസറ്റ് എഡിറ്റർ ശ്രീകാന്തയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ രേഖകളും ഭൂമിദാനത്തിന്റെയും ധനസഹായത്തിന്റെയും ഭാഗമായി നടന്ന കത്തിടപാടുകളും കണ്ടെത്തിയിട്ടുണ്ട്. 1782 മുതൽ 1799 വരെ സുൽത്താൻ ധനസഹായം നൽകിയതിന്റെ 34 പത്രങ്ങൾ പുറപ്പെടുവിച്ചു. അവയിൽ ചിലതു താഴെ നൽകുന്നു...
നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ ടിപ്പുവിന്റെ സമ്മാനം ഇന്നും നിലവിലുണ്ട്....
ശ്രീരംഗപട്ടണത്തിലുള്ള രംഗനാഥക്ഷേത്രത്തിലേക്ക് പച്ച ശിവലിംഗവും, വെള്ളിപ്പാത്രങ്ങളും സംഭാവന ചെയ്തു. ടിപ്പുവിന്റെ കൊട്ടാരത്തിന്റെ തൊട്ടടുത്ത് തന്നെയാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.....
കലാലെയിലുള്ള ലക്ഷ്മീകാന്തക്ഷേത്രത്തിലേക്കും അദ്ദേഹം വെള്ളിപ്പാത്രങ്ങൾ സംഭാവന ചെയ്യുകയുണ്ടായി.....
ഗുരുവായൂർ ക്ഷേത്രത്തിന് 458.32 ഏക്കർ തോട്ടവും, 46.02 ഏക്കർ കൃഷിഭൂമിയും നൽകി......
മണ്ണൂർ ക്ഷേത്രത്തിന് (ചേലേമ്പ്ര) 73.71 ഏക്കർ....
കോഴിക്കോട് കസബയിലെ തൃക്കണ്ടിയൂർ വേട്ടക്കൊരുമകൻ കാവ് ക്ഷേത്രത്തിന് 196.06 ഏക്കർ.....
ശൃംഗേരിമഠം
-----------------------
ഹൈദരാലിയും ടിപ്പുവും ശൃംഗേരി മഠവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. 1791-ൽ മറാത്ത സൈന്യം ശൃംഗേരി മഠം ആക്രമിച്ചുകൊള്ളയടിച്ചപ്പോൾ മഠാധിപതി ടിപ്പുവിന്റെ സഹായം തേടുകയുണ്ടായി.
ഉടൻ തന്നെ ബിദ്നൂർ ഗവർണർ മുഖേന ധനസഹായവും മറ്റു സമ്മാനങ്ങളും എത്തിക്കുകയുണ്ടായി. ഇതിന്റെ രേഖകളായി ടിപ്പുവിനും മഠാധിപതിക്കുമിടയിൽ നടന്ന മുപ്പതോളം കത്തുകൾ 1916-ൽ കണ്ടെടുക്കപ്പെട്ടു.
വിമർശനങ്ങൾ
--------------------------
കേരളത്തിലെ ഹൈന്ദവ സമൂഹത്തിൽ നിന്നുമാണ് ടിപ്പു സുൽത്താൻ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നത്....പ്രധാനമായും
ബ്രാഹ്മണരെ ഉന്മൂലനം ചെയ്തു, അവരുടെ മേൽ ശിക്ഷകൾ നടപ്പിലാക്കി
നായന്മാരുടെ അവകാശങ്ങൾ ,സാമൂഹിക സ്ഥാനങ്ങൾ വെട്ടിക്കുറച്ചു..അവരുടെ ആചാരങ്ങൾക്ക് മേൽ കൂച്ചു വിലങ്ങിട്ടു.... നാട് കടത്തി....
നിർബന്ധിത മത പരിവർത്തനം നടത്തി....
എന്നിങ്ങനെ ഒട്ടനവധി ആരോപണങ്ങൾ ടിപ്പു സുല്ത്താന് മേൽ ചാർത്തപ്പെട്ടു....
ആ കാലത്തു ബ്രാഹ്മണ മേധാവിത്വം നില നിന്നിരുന്നു എന്ന് മാത്രമല്ല, ബ്രാഹ്മണർ ദൈവത്തിന്റെ പ്രതിപുരുഷന്മാർ ആണെന്നും അവർ ശിക്ഷകളിൽ നിന്നും ഒഴിവാക്കപ്പെട്ടവർ ആണെന്നുമുള്ള മൂഢമായ ധാരണകൾ നില നിന്നിരുന്നു...ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ സമൂഹത്തിലും,നാടുവാഴികളിലും രൂപപ്പെടുത്തി ആരാലും നിയന്ത്രിക്കാതെ ജീവിത്വം ആസ്വദിക്കുകയായിരുന്നു ബ്രാഹ്മണ മേധാവികൾ...
ഭൂമിയുടെ ഏറിയ പങ്കും ബ്രഹ്മസ്വം, ദേവസ്വം എന്നിങ്ങനെ വിഭചിക്കപ്പെട്ടിരുന്നു...
അവർണ വിഭാഗങ്ങൾക്ക് നീതി,ദയ എന്നിവ കിട്ടാക്കനിയായിരുന്നു....
നീതിമാനായ ഭരണാധികാരിയായിരുന്ന ഹൈദരാലിയും,ടിപ്പുവും കൊണ്ട് വന്ന മാറ്റങ്ങൾ ബ്രാഹ്മണ സമൂഹത്തിനു സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കണം...സമൂഹത്തിൽ തങ്ങളുടെ പ്രമാണിത്വം നഷ്ടപ്പെടുത്തുന്നത് പലരെയും ഭയപ്പെടുത്തിയിരിക്കണം...ഇതെല്ലം തന്നെ പല പല ഊഹാപോഹങ്ങൾക്കും വഴി തെളിയിച്ചിരിക്കാം...ഇതിന്റെ ഭാഗമായി പല ബ്രാഹ്മണ കുടുംബങ്ങളും തിരുവിതാം കൂറിലേക്കു പലായനം ചെയ്തിരുന്നു...
നായർ സമൂഹത്തോട് ചെയ്തത്
--------------------------------------------------
ഒരു നൂറ്റാണ്ടു മുപ് നായർ സമൂഹത്തിന്റെ ധാർമിക ജീവിതം വളരെ അധഃപതിച്ചതായിരുന്നു..ഒരേ സ്ത്രീകൾക്ക് തന്നെ പത്തിലധികം പുരുഷന്മാരുമായി ബന്ധങ്ങൾ സാധാരണമായിരുന്നു....ഇതിലൂടെ വളരെയധികം സമ്പത്തും, സാമൂഹിക പദവിയും നായർ സമുദായത്തിന് ലഭിച്ചിരുന്നു...
എന്നാൽ മൃഗ തുല്യമായ ജീവിതം നയിക്കുന്നതിൽ നിന്നും ഉടനടി പിന്തിരിയണമെന്നും മനുഷ്യരെ പോലെ ധാർമിക ജീവിതം നയിക്കണമെന്നും ടിപ്പു നായന്മാരെ താക്കീതു ചെയ്തതായി ചരിത്രത്തിൽ കാണാം....
ഉറങ്ങുമ്പോൾ പോലും ആയുധങ്ങൾ ധരിച്ചിരുന്ന നായർ പടയാളികൾ തമ്മിൽ നിസ്സാര കാര്യങ്ങൾക്കു വരെ പട വെട്ടി അന്യോനം കൊല്ലുകയും ചാവുകയും ചെയ്തിരുന്നു...അത് കൊണ്ട് തന്നെ ഇവരുടെ ആയുധ ഉപയോഗങ്ങളിൽ ചില നിയന്ത്രണങ്ങൾ കൊണ്ട് നടപ്പിലാക്കിയിരുന്നു..ആയുധം കൊണ്ടുനടക്കുന്നതിൽ നിന്നും നായന്മാരെ വിലക്കി. ഇങ്ങനെ അഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് മരണമാണെന്നാണ് കരുതിയിരുന്ന നായന്മാർക്ക് ഈ നിയമം യാതൊരുതരത്തിലും സ്വീകാര്യമല്ലായിരുന്നു.
ടിപ്പുവിന്റെ വിളംബരം
-------------------------------------
1788 -ൽ ടിപ്പു മലബാറിലെ നായന്മാർക്കായി പുറപ്പെടുവിച്ച വിളംബരപ്രകാരം പുതിയ സാമുദായിക പരിഷ്കരണങ്ങൾ ഇവയാണ്: [68]
" ഞാൻ ഇവിടം കീഴടക്കിയിട്ട് കഴിഞ്ഞുപോയ ഇരുപത്തിനാല് വർഷമായി നിങ്ങൾ അക്രമകാരികളും മർക്കടമുഷ്ടിക്കാരുമായ ഒരു ജനക്കൂട്ടമായി, യുദ്ധങ്ങൾ നടത്തി നിങ്ങളുടെ മഴക്കാലത്ത് എന്റെ ധാരാളം രക്തസാക്ഷികൾക്ക് ജീവഹാനിയുണ്ടാക്കാൻ ഇടയായിട്ടുണ്ട്. അത് അങ്ങനെയാവട്ടേ, കഴിഞ്ഞതു കഴിഞ്ഞു. ഇനി മുതൽ നിങ്ങളെല്ലാവരും എന്റെ ഭരണം അംഗീകരിച്ച് അനുസരണയോടെ നികുതികൾ നൽകി നല്ല ഒരു ജനതയായി ജീവിച്ചുകൊള്ളണം.
ഒരു സ്ത്രീയ്ക്ക് പത്തു പുരുഷന്മാർ എന്ന നിങ്ങളുടെ രീതി വഴി നിങ്ങൾ നിങ്ങളുടെ അമ്മ-പെങ്ങന്മാരെ നിയന്ത്രണമില്ലാതെ ആഭാസകരമായ ഇടപാടുകൾക്ക് വിട്ട് എല്ലാം ജാരസന്തതികളായി മൃഗങ്ങളുടെ അത്ര പോലും നാണമില്ലാത്ത ജീവിക്കുന്നവരാണ്. ഇത്തരം പാപകരമായ പരിപാടികൾ നിർത്തി മറ്റു മനുഷ്യസമൂഹത്തെപ്പോലെ ജീവിക്കാൻ ഇനിയും നിങ്ങൾ തയ്യാറാവാത്ത പക്ഷം, ശിക്ഷ നടപടികൾ ഏറ്റു വാങ്ങേണ്ടി വരുന്നതായിരിക്കും"
ഇതായിരുന്നോ നായന്മാരോട് നടത്തിയ ക്രൂരമായ പ്രതികാര നടപടികൾ?
ബ്രിട്ടീഷ്കാരുമായി ചങ്ങാതത്വത്തിൽ കഴിഞ്ഞിരുന്ന പല രാജാക്കന്മാരും, തങ്ങളുടെ അധികാരത്തിൽ കൈ കടത്തലുകൾ ഉണ്ടായപ്പോൾ മാത്രമാണ് അവർക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറായത്..എന്നാൽ ആദ്യം മുതലേ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത അവരെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തിയ മഹാനായ ഭരണാധികാരിയായിരുന്നു , പോരാളിയായിരുന്നു ടിപ്പു സുൽത്താൻ...നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിലെ പരാചയത്തിനെ തുടർന്നുണ്ടായ ഉപരോധത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഒരിക്കലും ആത്മത്യ ചെയ്യുകയായിരുന്നില്ല...പോരാടി മരണം വരിക്കുകയായിരുന്നു....
No comments: