അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പാരമ്പര്യമായി വേണാട് രാജസ്ഥാനം ലഭിച്ച മാർത്താണ്ഡവർമ്മയിൽ നിന്നാണ്. അദ്ദേഹം തന്റെ ഭരണകാലത്ത് (1729–1758) രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ഉന്മൂലനം ചെയ്തുകൊണ്ട് അദ്ദേഹം തമ്പിമാരുടെ എതിർപ്പുകളേയും രാജ്യത്തിനകത്തുനിന്നുള്ള മാടമ്പിമാരുടെ ചെറുത്തുനിൽപ്പുകളേയും ഇല്ലാതാക്കി. എട്ടുവീട്ടിൽ പിള്ളമാരാണ് രാജാവിനെ എതിർക്കാൻ തമ്പിമാരെ സഹായിച്ചിരുന്നത്.)
തുടർന്നുള്ള യുദ്ധങ്ങളിൽ അദ്ദേഹം ആറ്റിങ്ങൽ, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി. തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിർണയിച്ചത് ഡച്ച് അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഓഗസ്റ്റ് 10 നു (കുളച്ചൽ യുദ്ധം) കീഴ്പ്പെടുത്തിയതായിരുന്നു.
1750 ജനുവരി 3 (മകരം 5, 725 കൊല്ലവർഷം)- ന് അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിച്ചു. ഇത് തൃപ്പടി ദാനം എന്ന പേരിൽ അറിയപ്പെട്ടു. ഇതിനു ശേഷമാണ് തിരുവിതാംകൂരിലെ രാജാക്കൻമാർ പത്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1753-ൽ ഡച്ചുകാർ മഹാരാജാവുമായി ഒരു സമാധാന കരാർ ഒപ്പു വെച്ചു. 1754 ജനുവരി 3നു നടന്ന അമ്പലപ്പുഴ യുദ്ധത്തിൽ സ്ഥാനഭ്രഷ്ടരായ നാടുവാഴികളും കൊച്ചിയിലെ രാജാവും പരാജയം സമ്മതിച്ചതോടെ മാർത്താണ്ഡവർമ്മ തന്റെ ഭരണത്തിനു നേർക്കുള്ള എല്ലാ എതിർപ്പുകളും ഇല്ലാതാക്കി. 1757-ൽ തിരുവിതാംകൂറും കൊച്ചിയും തമ്മിൽ വടക്കൻ മേഖലയിൽ സമാധാനവും ഭരണസ്ഥിരതയും ഉറപ്പാക്കാനായി ഒരു ഉടമ്പടിയുണ്ടാക്കി.
മാർത്താണ്ഡവർമ്മ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിലും ജലസേചന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. മറവൻ പട എന്ന പേരിൽ ഒരു അംഗരക്ഷക സേനയും കുളച്ചൽ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാർത്താണ്ഡവർമ്മ രൂപവത്കരിചിരുന്നു.
നാഗർകോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തിൽ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തച്ചൻ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു. ഇതിനു ശേഷം ആദ്യ റെസിഡെന്റായിരുന്ന കേണൽ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളിൽ ഒപ്പു വെയ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കുകയും തിരുവിതാംകൂറിന്റെ സ്വയംഭരണം അവസാനിപ്പിക്കുകയും ചെയ്തു.
ബാലരാമ വർമ്മയ്ക്ക് ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതൽ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. സ്വന്തം നിലയിൽ രാജ്യം ഭരിച്ച ഏക റാണിയും ഇവരായിരുന്നു. 1813ൽ അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നപ്പോൾ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ൽ തന്റെ മരണം വരെ അവർ രാജ്യം ഭരിച്ചു. ഇക്കാലത്ത് സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി. ലക്ഷ്മി ബായിയുടെ മരണത്തെതുടർന്ന് അവരുടെ സഹോദരി പാർവ്വതി ബായി റീജന്റായി ഭരണം ഏറ്റെടുത്തു.
ഗർഭശ്രീമാൻ എന്നറിയപ്പെട്ട സ്വാതിതിരുനാൾ ബാലരാമവർമ്മ 1829ൽ
രാജാവായി അഭിഷിക്തനായി. സർവ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ
കാലഘട്ടം കേരളീയ സംഗീതകലയുടെയും തിരുവിതാംകൂറിന്റെയും സുവർണ്ണകാലമായി
അറിയപ്പെടുന്നു.
മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. അനാവശ്യമായ നികുതികൾ എടുത്തു മാറ്റിയ അദ്ദേഹം തിരുവനന്തപുരത്ത് 1834ൽ ഒരു ഇംഗ്ളീഷ് സ്കൂളും ധർമ്മാശുപത്രിയും സ്ഥാപിച്ചു. പിന്നീട് ജില്ലയിൽ പല സ്ഥലത്തും വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു.
തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടി ശാല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടിൽ നിന്ന് വരുത്തുകയും അത് സ്ഥാപിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി (കൊല്ലവർഷം 1015-ലെ കലണ്ടർ).
സെൻസസ് 1836ൽ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാജില്ലകളിലും മുനിസിഫ് കോടതികൾ തുടങ്ങി. കോട്ടയ്ക്കകത്ത് വലിയ ഗോശാല നിർമ്മിച്ചു. തിരുവന്തപുരത്ത് മൃഗശാല തുടങ്ങി. ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിസ്ഥാപിച്ചു. സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രതാളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്.
സ്വാതി തിരുനാളിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികൾക്ക് വിഷമതയുണ്ടാക്കി. ഈസ്റ്റ് ഇൻഡ്യാ കമ്പനിയും ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന കൃഷ്ണ റാവുവിനു റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു പലപ്പോഴും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ പേഷ്കാർ കൃഷ്ണ റാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തു.മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാൻ പോലും ഇഷ്ടപ്പെട്ടില്ല. രസിടെന്റുംയുള്ള തർക്കം കാരണം അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിൻവാങ്ങാൻ തുടങ്ങി. തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
1847 മുതൽ 1860 വരെ രാജ്യം ഭരിച്ചിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ 1853 ൽ അടിമത്തം നിർത്തലാക്കി. വസ്ത്രധാരണതിന് പരിപൂർണാവകാശമില്ലാതിരുന്ന ചില ജാതിക്കാർക്ക് അദ്ദേഹം 1859 ൽ അതിനുള്ള അവകാശം നൽകി. 1857ൽ തപാൽ സംവിധാനവും 1859 ൽ പെൺകുട്ടികൾക്കായുള്ള പള്ളീക്കൂടവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ തുടർന്ന് 1860 മുതൽ 1880 വരെ രാജ്യം ഭരിച്ചത് ആയില്യം തിരുനാൾ മഹാരാജാവായിരുന്നു. ഇക്കാലത്ത് കാർഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1866 ൽ ഒരു കലാലയം സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഒരു മാനസിക രോഗാശുപത്രി ഉൾപ്പെടെ അനേകം ധർമ്മാശുപത്രികൾ ആരംഭിച്ചു. 1880 മുതൽ 1885 വരെ വിശാഖം തിരുനാൾ രാമ വർമ്മ ഭരണം നടത്തി.
ശ്രീ മൂലം തിരുനാൾ രാമ വർമ
1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു.
1924 മുതൽ 1931 വരെ സേതു ലക്ഷ്മീഭായി റീജന്റായി രാജ്യം ഭരിച്ചു. അവർ മൃഗബലി നിരോധിക്കുകയും നായർ സമുദായത്തിൽ മരുമക്കത്തായത്തിനു പകരം മക്കത്തായം നിയമവിധേയമാക്കുകകയും ചെയ്തു.
ശ്രീ പദ്മനഭാദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ
1931 മുതൽ 1949 വരെ ഭരിച്ചിരുന്ന ശ്രീ പദ്മനഭാദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. തിരുവിതാംകൂറിനെ വ്യവസായവൽകരിച്ചതും വിദ്യാഭ്യാസ മേഖലയിലും സമൂഹതിന്റെ എല്ലാ തലങ്ങളിലും വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതും പ്രതിരോധ മേഖല വികസിപ്പിച്ചതും ഇദ്ദേഹമാണ്.
1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നതജാതിക്കാർക്കു മാത്രം പ്രവേശനം നൽകിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ അദ്ദേഹം എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു.
ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടു നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി.
1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചു. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് (Travancore Titanium Products).
എഫ്. എ. സി. ടി. (FACT) തുടങ്ങിയ വ്യവസായശാലകൾ ആരംഭിചത് അദ്ദേഹമാണ്.
കേരളത്തിലെ
പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും
റോഡ് ട്രാൻസ്പ്പോർട്ടും
ടെലിഫോൺ സർവീസുകൾ
തേക്കടി വന്യ മൃഗ സംരക്ഷണ കേന്ദ്രം എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്.
തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ച് ബോംബെയ്ക്ക് വിമാന സർവ്വീസ് ആരംഭിച്ചു.
തിരുവിതാംകൂർ നിയമനിർമ്മാണ സഭയ്ക്ക് രൂപം നൽകി.
ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം ആണ്.
തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ ആരംഭിച്ചു.
സർക്കാർ ആഫീസുകളിലെ നിയമനത്തിനായി നോക്സ് കമ്മീഷണറായി പബ്ലിക് സർവ്വീസ് കമ്മീഷൻ(Public Service Commission) രൂപീകരിച്ചു.
കേരളം ലയനം
1928 ഏപ്രിലിൽ എറണാകുളത്തു നടന്ന ഒരു സംസ്ഥാനതല രാഷ്ട്രീയ സമ്മേളനത്തിൽ മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപവത്കരിക്കാനുള്ള ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. അതിന്നടുത്തമാസം പയ്യന്നൂരിൽ വച്ചു നടന്ന സമാനമായ മറ്റൊരു സമ്മേളനത്തിൽ ഐക്യകേരള രൂപീകരണത്തിന് മുൻകൈയെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഭരമേല്പിക്കുന്ന ഒരു തീരുമാനവും ഉണ്ടായി. ഇവയുടെ തുടർനീക്കങ്ങളുടെകൂടി ഫലമായി സ്വാതന്ത്ര്യാനന്തരം 1949 ജുലൈ 1 ന് തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി.
അതേ സമയം 1954 ൽ തെക്കൻ തിരുവിതാംകൂറിൽ തമിഴ് സംസാരഭാഷയായ പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തോട് ചേർക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ തിരുവിതാംകൂർ-തമിഴ്‌നാട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. തുടർന്ന് മാർത്താണ്ഡം, പുതുക്കട എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ചില പോലീസുകാരും ഏതാനും സാധാരണക്കാരും കൊല്ലപ്പെട്ടു. ഈ പ്രദേശത്തെ ആളുകളിൽ പുതിയ മദ്രാസ് സംസ്ഥാനത്തിനോടുള്ള അനുഭാവം തീവ്രമായിരുന്നു. തുടർന്ന് 1956ൽ സംസ്ഥാന പുന:സംഘടനാനിയമപ്രകാരം തെക്കൻ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കൽക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബർ 1ന് തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്നു.
തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പാരമ്പര്യമായി വേണാട് രാജസ്ഥാനം ലഭിച്ച മാർത്താണ്ഡവർമ്മയിൽ നിന്നാണ്. അദ്ദേഹം തന്റെ ഭരണകാലത്ത് (1729–1758) രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ഉന്മൂലനം ചെയ്തുകൊണ്ട് അദ്ദേഹം തമ്പിമാരുടെ എതിർപ്പുകളേയും രാജ്യത്തിനകത്തുനിന്നുള്ള മാടമ്പിമാരുടെ ചെറുത്തുനിൽപ്പുകളേയും ഇല്ലാതാക്കി. എട്ടുവീട്ടിൽ പിള്ളമാരാണ് രാജാവിനെ എതിർക്കാൻ തമ്പിമാരെ സഹായിച്ചിരുന്നത്.)
തുടർന്നുള്ള യുദ്ധങ്ങളിൽ അദ്ദേഹം ആറ്റിങ്ങൽ, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി. തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിർണയിച്ചത് ഡച്ച് അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഓഗസ്റ്റ് 10 നു (കുളച്ചൽ യുദ്ധം) കീഴ്പ്പെടുത്തിയതായിരുന്നു.
1750 ജനുവരി 3 (മകരം 5, 725 കൊല്ലവർഷം)- ന് അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിച്ചു. ഇത് തൃപ്പടി ദാനം എന്ന പേരിൽ അറിയപ്പെട്ടു. ഇതിനു ശേഷമാണ് തിരുവിതാംകൂരിലെ രാജാക്കൻമാർ പത്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1753-ൽ ഡച്ചുകാർ മഹാരാജാവുമായി ഒരു സമാധാന കരാർ ഒപ്പു വെച്ചു. 1754 ജനുവരി 3നു നടന്ന അമ്പലപ്പുഴ യുദ്ധത്തിൽ സ്ഥാനഭ്രഷ്ടരായ നാടുവാഴികളും കൊച്ചിയിലെ രാജാവും പരാജയം സമ്മതിച്ചതോടെ മാർത്താണ്ഡവർമ്മ തന്റെ ഭരണത്തിനു നേർക്കുള്ള എല്ലാ എതിർപ്പുകളും ഇല്ലാതാക്കി. 1757-ൽ തിരുവിതാംകൂറും കൊച്ചിയും തമ്മിൽ വടക്കൻ മേഖലയിൽ സമാധാനവും ഭരണസ്ഥിരതയും ഉറപ്പാക്കാനായി ഒരു ഉടമ്പടിയുണ്ടാക്കി.
മാർത്താണ്ഡവർമ്മ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിലും ജലസേചന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. മറവൻ പട എന്ന പേരിൽ ഒരു അംഗരക്ഷക സേനയും കുളച്ചൽ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാർത്താണ്ഡവർമ്മ രൂപവത്കരിചിരുന്നു.
ധർമ്മരാജ(കാർത്തിക തിരുനാൾ രാമ വർമ്മ)
മാർത്താണ്ഡവർമ്മയുടെ പിൻഗാമിയും ധർമ്മരാജയെന്ന പേരിൽ പ്രശസ്തനുമായ കാർത്തിക തിരുനാൾ രാമ വർമ്മ 1795 ൽ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. രാമവർമ്മയുടെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. മാർത്താണ്ഡവർമ്മ കീഴടക്കിയ മേഖലകളിലെ മേൽക്കോയ്മ നിലനിർത്തുന്നതിനോടൊപ്പം അദ്ദേഹം സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ദത്തശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മറ്റു പ്രധാനനേട്ടങ്ങളിൽ ഒന്ന് രാജ്യത്തെ വാണിജ്യമേഖലയുടെ ശാക്തീകരണമായിരുന്നു. അക്കാലത്ത് തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ് എന്ന പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ അളവറ്റ സഹായങ്ങൾ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ധർമ്മരാജയുടെ ഭരണകാലത്ത് 1791 ൽ തിരുവിതാംകൂറിന് മൈസൂർ രാജാവായ ടിപ്പു സുൽത്താന്റെ ആക്രമണം നേരിടേണ്ടി വന്നു. തിരുവിതാംകൂർ സൈന്യം 6 മാസത്തോളം സുൽത്താനെതിരെ ചെറുത്തു നിന്നു.അവിട്ടം തിരുനാൾ ബലരാമവർമ്മ
ധർമരാജയുടെ മരണശേഷം 1798ൽ ബാലരാമ വർമ്മ തന്റെ പതിനാറാം വയസ്സിൽ ഭരണം ഏറ്റെടുത്തു. ഇക്കാലത്തെ ദിവാനായിരുന്നു വേലുത്തമ്പി ബ്രിടിഷുകാരുടെ സഹായത്തോടെ ആണ് ദളവയായത് . ആദ്യ കാലത്തു കേണൽ മെക്കാളെയുമായി നല്ല സൌഹൃദം ഉണ്ടായിരുന്ന ഇദ്ദേഹമാണ് അവിട്ടം തിരുനാളിനെ കൊണ്ട് ബ്രിട്ടീഷ്‌കാരുമായി കരാരിലേർപ്പെടാൻ നിർബന്ധിതിതനാക്കുകയും തുടർന്നാണ് രാജ്യത്ത് ഒരു ബ്രിട്ടീഷ് റെസിഡെന്റിനെ കമ്പനി നിയമിക്കുന്നത്. എന്നാൽ വേലു തമ്പിയുടെ തന്നെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ കേണൽ മെക്കാളെ ഇടപെട്ടു. 1809 ലെ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. കൊച്ചിയിലെ മന്ത്രിയായ പാലിയത്തച്ചനും വേലുത്തമ്പിക്ക് പിന്തുണ പ്രഖ്യാപിച്ചു.നാഗർകോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തിൽ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തച്ചൻ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു. ഇതിനു ശേഷം ആദ്യ റെസിഡെന്റായിരുന്ന കേണൽ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളിൽ ഒപ്പു വെയ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കുകയും തിരുവിതാംകൂറിന്റെ സ്വയംഭരണം അവസാനിപ്പിക്കുകയും ചെയ്തു.
ബാലരാമ വർമ്മയ്ക്ക് ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതൽ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. സ്വന്തം നിലയിൽ രാജ്യം ഭരിച്ച ഏക റാണിയും ഇവരായിരുന്നു. 1813ൽ അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നപ്പോൾ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ൽ തന്റെ മരണം വരെ അവർ രാജ്യം ഭരിച്ചു. ഇക്കാലത്ത് സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി. ലക്ഷ്മി ബായിയുടെ മരണത്തെതുടർന്ന് അവരുടെ സഹോദരി പാർവ്വതി ബായി റീജന്റായി ഭരണം ഏറ്റെടുത്തു.
സ്വാതി തിരുനാൾ ബാലരാമവർമ്മ
മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. അനാവശ്യമായ നികുതികൾ എടുത്തു മാറ്റിയ അദ്ദേഹം തിരുവനന്തപുരത്ത് 1834ൽ ഒരു ഇംഗ്ളീഷ് സ്കൂളും ധർമ്മാശുപത്രിയും സ്ഥാപിച്ചു. പിന്നീട് ജില്ലയിൽ പല സ്ഥലത്തും വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു.
തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടി ശാല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടിൽ നിന്ന് വരുത്തുകയും അത് സ്ഥാപിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി (കൊല്ലവർഷം 1015-ലെ കലണ്ടർ).
സെൻസസ് 1836ൽ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാജില്ലകളിലും മുനിസിഫ് കോടതികൾ തുടങ്ങി. കോട്ടയ്ക്കകത്ത് വലിയ ഗോശാല നിർമ്മിച്ചു. തിരുവന്തപുരത്ത് മൃഗശാല തുടങ്ങി. ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിസ്ഥാപിച്ചു. സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രതാളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്.
സ്വാതി തിരുനാളിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികൾക്ക് വിഷമതയുണ്ടാക്കി. ഈസ്റ്റ് ഇൻഡ്യാ കമ്പനിയും ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന കൃഷ്ണ റാവുവിനു റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു പലപ്പോഴും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ പേഷ്കാർ കൃഷ്ണ റാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തു.മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാൻ പോലും ഇഷ്ടപ്പെട്ടില്ല. രസിടെന്റുംയുള്ള തർക്കം കാരണം അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിൻവാങ്ങാൻ തുടങ്ങി. തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
1847 മുതൽ 1860 വരെ രാജ്യം ഭരിച്ചിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ 1853 ൽ അടിമത്തം നിർത്തലാക്കി. വസ്ത്രധാരണതിന് പരിപൂർണാവകാശമില്ലാതിരുന്ന ചില ജാതിക്കാർക്ക് അദ്ദേഹം 1859 ൽ അതിനുള്ള അവകാശം നൽകി. 1857ൽ തപാൽ സംവിധാനവും 1859 ൽ പെൺകുട്ടികൾക്കായുള്ള പള്ളീക്കൂടവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ തുടർന്ന് 1860 മുതൽ 1880 വരെ രാജ്യം ഭരിച്ചത് ആയില്യം തിരുനാൾ മഹാരാജാവായിരുന്നു. ഇക്കാലത്ത് കാർഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1866 ൽ ഒരു കലാലയം സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഒരു മാനസിക രോഗാശുപത്രി ഉൾപ്പെടെ അനേകം ധർമ്മാശുപത്രികൾ ആരംഭിച്ചു. 1880 മുതൽ 1885 വരെ വിശാഖം തിരുനാൾ രാമ വർമ്മ ഭരണം നടത്തി.
ശ്രീ മൂലം തിരുനാൾ രാമ വർമ
1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു.
1924 മുതൽ 1931 വരെ സേതു ലക്ഷ്മീഭായി റീജന്റായി രാജ്യം ഭരിച്ചു. അവർ മൃഗബലി നിരോധിക്കുകയും നായർ സമുദായത്തിൽ മരുമക്കത്തായത്തിനു പകരം മക്കത്തായം നിയമവിധേയമാക്കുകകയും ചെയ്തു.
ശ്രീ പദ്മനഭാദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ
1931 മുതൽ 1949 വരെ ഭരിച്ചിരുന്ന ശ്രീ പദ്മനഭാദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. തിരുവിതാംകൂറിനെ വ്യവസായവൽകരിച്ചതും വിദ്യാഭ്യാസ മേഖലയിലും സമൂഹതിന്റെ എല്ലാ തലങ്ങളിലും വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതും പ്രതിരോധ മേഖല വികസിപ്പിച്ചതും ഇദ്ദേഹമാണ്.
1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നതജാതിക്കാർക്കു മാത്രം പ്രവേശനം നൽകിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ അദ്ദേഹം എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു.
ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടു നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി.
1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചു. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് (Travancore Titanium Products).
എഫ്. എ. സി. ടി. (FACT) തുടങ്ങിയ വ്യവസായശാലകൾ ആരംഭിചത് അദ്ദേഹമാണ്.
കേരളത്തിലെ
പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും
റോഡ് ട്രാൻസ്പ്പോർട്ടും
ടെലിഫോൺ സർവീസുകൾ
തേക്കടി വന്യ മൃഗ സംരക്ഷണ കേന്ദ്രം എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്.
തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ച് ബോംബെയ്ക്ക് വിമാന സർവ്വീസ് ആരംഭിച്ചു.
തിരുവിതാംകൂർ നിയമനിർമ്മാണ സഭയ്ക്ക് രൂപം നൽകി.
ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം ആണ്.
തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ ആരംഭിച്ചു.
സർക്കാർ ആഫീസുകളിലെ നിയമനത്തിനായി നോക്സ് കമ്മീഷണറായി പബ്ലിക് സർവ്വീസ് കമ്മീഷൻ(Public Service Commission) രൂപീകരിച്ചു.
കേരളം ലയനം
1928 ഏപ്രിലിൽ എറണാകുളത്തു നടന്ന ഒരു സംസ്ഥാനതല രാഷ്ട്രീയ സമ്മേളനത്തിൽ മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപവത്കരിക്കാനുള്ള ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. അതിന്നടുത്തമാസം പയ്യന്നൂരിൽ വച്ചു നടന്ന സമാനമായ മറ്റൊരു സമ്മേളനത്തിൽ ഐക്യകേരള രൂപീകരണത്തിന് മുൻകൈയെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഭരമേല്പിക്കുന്ന ഒരു തീരുമാനവും ഉണ്ടായി. ഇവയുടെ തുടർനീക്കങ്ങളുടെകൂടി ഫലമായി സ്വാതന്ത്ര്യാനന്തരം 1949 ജുലൈ 1 ന് തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി.
അതേ സമയം 1954 ൽ തെക്കൻ തിരുവിതാംകൂറിൽ തമിഴ് സംസാരഭാഷയായ പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തോട് ചേർക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ തിരുവിതാംകൂർ-തമിഴ്‌നാട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. തുടർന്ന് മാർത്താണ്ഡം, പുതുക്കട എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ചില പോലീസുകാരും ഏതാനും സാധാരണക്കാരും കൊല്ലപ്പെട്ടു. ഈ പ്രദേശത്തെ ആളുകളിൽ പുതിയ മദ്രാസ് സംസ്ഥാനത്തിനോടുള്ള അനുഭാവം തീവ്രമായിരുന്നു. തുടർന്ന് 1956ൽ സംസ്ഥാന പുന:സംഘടനാനിയമപ്രകാരം തെക്കൻ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കൽക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബർ 1ന് തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്നു.
No comments:
Post a Comment