പുരാതന കേരളത്തിൽ കുലശേഖരപെരുമാൾ സാമ്രാജ്യനന്തരം രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മുന്നിട്ടുനിന്നിരുന്ന ശക്തികൾ വേണാട്, കോലത്തുനാട്, കോഴിക്കോട്, കൊച്ചി
എന്നീ രാജ്യങ്ങൾ ആയിരുന്നു. മറ്റെല്ലാ നാട്ടുരാജ്യങ്ങളും അവിടത്തെ
ഭരണാധികാരികളും മേൽ പറഞ്ഞ രാജ്യങ്ങളുടെ മേൽക്കോയ്മ അംഗീകരിച്ചു കൊണ്ട്
അവയുടെ നിയന്ത്രണത്തിലും ആശ്രയത്തിലും ആയിരുന്നു. എന്നാൽ കാലക്രമേണ ഉണ്ടായ
രാഷ്ട്രീയ ധ്രുവീകരണത്തെ തുടർന്ന് കൊച്ചിയും കോലത്തുനാടും കോഴിക്കോട് സാമൂതിരിക്ക് വിധേയമായി . നായർ മാടമ്പിമാർ,
നമ്പൂതിരി പ്രഭുക്കൻമാർ തുടങ്ങിയവർ സ്വന്തം പ്രദേശങ്ങളിൽ ആധിപത്യം
സ്ഥാപിച്ച് അധികാരം ഉറപ്പിക്കാൻ തുടങ്ങി. അതുവരെ ക്ഷേത്രസംബന്ധമായ
ഉത്തരവാദിത്തങ്ങളുണ്ടായിരുന്ന നമ്പൂതിരിമാർ രാജ്യഭരണപരമായ കാര്യങ്ങളിൽ അനിയന്ത്രിതമായ അധികാരങ്ങൾ കൈയാളാൻ തുടങ്ങി. രാജാവിനുപോലും വിധേയരല്ലാത്ത ഇവർ കുടിയാൻമാരുടെ മേൽ കൊല്ലും കൊലയും നടത്തിയിരുന്നു. പോർച്ചുഗീസുകാർ കേരളത്തിൽ
എത്തുമ്പോൾ പരസ്പരവൈരവും അധികാരമത്സരവും കൊണ്ട് ശിഥിലമായ
നാട്ടുരാജ്യങ്ങളും അതുകൊണ്ടുതന്നെ രാഷ്ട്രീയ ഐക്യം നഷ്ടപ്പെട്ട ഒരു
കേരളവുമാണ് അവർക്ക് ഇവിടെ കാണാൻ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് കേരളത്തിൽ
നിലനിന്നിരുന്ന നാട്ടുരാജ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു:-
- പെരുമ്പടപ്പു സ്വരൂപം
- എളയടത്തു സ്വരൂപം
- ദേശിങ്ങനാട് സ്വരൂപം
- ആറ്റിങ്ങൽ സ്വരൂപം
- കരുനാഗപ്പള്ളി സ്വരൂപം
- കാർത്തികപ്പള്ളി സ്വരൂപം
- കായംകുളം രാജവംശം
- പുറക്കാട് രാജവംശം
- പന്തളം രാജവംശം
- തെക്കുംകൂർ രാജവംശം
- വടക്കുംകൂർ ദേശം
- പൂഞ്ഞാർ ദേശം
- കരപ്പുറം രാജ്യം
- അഞ്ചിക്കൈമൾ രാജ്യം
- ഇടപ്പള്ളി സ്വരൂപം
- പറവൂർ സ്വരൂപം
- ആലങ്ങാട് ദേശം
- കൊടുങ്ങല്ലൂർ രാജവംശം
- തലപ്പിള്ളി
- ചെങ്ങഴിനാട്
- വള്ളുവനാട്
- തരൂർ സ്വരൂപം
- കൊല്ലങ്കോട് രാജ്യം
- കവളപ്പാറ സ്വരൂപം
- വെട്ടത്തുനാട്
- പരപ്പനാട്
- കുറുമ്പ്രനാട്
- കടത്തനാട്
- കോട്ടയം രാജവംശം
- കുറങ്ങോത്ത് രാജ്യം
- രണ്ടുതറ
- അറയ്ക്കൽ രാജവംശം
- നീലേശ്വരം രാജവംശം
- കുമ്പള ദേശം
- നെടുങ്ങനാട്
No comments:
Post a Comment