Search

Wednesday, 12 April 2017

ടിപ്പു സുൽത്താൻ

ടിപ്പു സുൽത്താൻ
----------------------  ടിപ്പു സുൽത്താൻ പലർക്കും വർഗീയ വാദിയായ മുസ്ലിം ഭരണാധിപനാണ്..ഈ തെറ്റിദ്ധാരണകൾ അഴിച്ചു വിടുന്നതിനു പിറകിൽ പ്രധാനമായും സംഘു പരിവാർ തന്നെയാണ്..ജന്മ ഭൂമിയടക്കമുള്ള സംഘി പ്രസിദേഹീകരണങ്ങളിൽ ടിപ്പുവിനെ വളരെ വികലമായാണ് ചിത്രീകരിച്ചത്..എന്നാൽ കര്ണ്ണാടക സർക്കാർ ടിപ്പുവിന്റെ ജയന്തി ആഘോഷിച്ചത് ഈയിടെയാണ്....ടിപ്പു സുൽത്താന്റെ ജയന്തി ആഘോഷത്തിനെതിരെ സംഘ് പരിവാർ, ബി ജെ പി ശക്തമായി നില കൊണ്ടെങ്കിലും ബാംഗ്ലൂർ നഗരപിതാവ് എന്ന് വേണമെങ്കിൽ അവകാശപ്പെടാവുന്ന ടിപ്പു സുൽത്താന്റെ ജയന്തി ആഘോഷവുമായി മുൻപോട്ടു പോകുമെന്ന ധീരമായ നിലപാടാണ് കർണാടക സർക്കാർ കൈ കൊണ്ടത്....

ആരായിരുന്നു ടിപ്പു സുൽത്താൻ ?
---------------------------------------------------------
 പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന  ഫത്തേ അലിഖാൻ ടിപ്പു എന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്നത്...തന്റെ ധീരത കൊണ്ടും , യുദ്ധ -ഭരണ നിപുണത കൊണ്ടും മൈസൂർ കടുവ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു .

  മൈസൂർ സൈന്യത്തിൽ സേന നായകനായി സേവനമനുഷ്ഠിക്കുകയും, പിന്നീട് ഭരണാധികാരിയായിത്തീരുകയും ചെയ്ത ഹൈദരലിയുടെയും,ഫക്‌റുന്നിസയുടെയും മകനായാണ് ടിപ്പു ജനിക്കുന്നത്.ഇന്നത്തെ കോലാർ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ടിപ്പു സുൽത്താൻ ജനിച്ചത്. 1750 നവംബർ 20 നാണ് ടിപ്പു ജനിച്ചത്. വിശുദ്ധനായ ടിപ്പു മസ്താൻ ഔലിയയുടെ പേരിനോടു സാമ്യമുള്ള ടിപ്പു സുൽത്താൻ എന്ന പേരാണ് മാതാപിതാക്കൾ കുട്ടിക്കു നൽകിയത്

ചെറുപ്പത്തിലേ ആയോധന-യുദ്ധ രംഗത്തു അസാധ്യ പ്രകടനം കാഴ്ച വെച്ചിരുന്ന പോരാളിയായിരുന്നു ടിപ്പു...കുതിരസവാരിയും, വാൾപ്പയറ്റും മറ്റു ആയോധനകലകളിലും ടിപ്പുവിന് പരിശീലനം നൽകപ്പെട്ടു.  കൂടാതെ, പിതാവിന്റെ കൂടെനിന്ന് യുദ്ധതന്ത്രങ്ങൾ പഠിച്ചെടുക്കുന്നതിലും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിലും ബാലനായ ടിപ്പു ഒരു പ്രത്യേക താൽപര്യം കാണിച്ചിരുന്നുവത്രെ.

ഹൈദർ, മലബാറിനെ ആക്രമിച്ചപ്പോൾ ബാലനായിരുന്ന ടിപ്പുവും ആ സൈന്യത്തിൽ പിതാവിനെ സഹായിക്കാനുണ്ടായിരുന്നു.ബാല്യ കാലത്തു തന്നെ  തന്നെ യുദ്ധതന്ത്രങ്ങളിലും, ഭരണകാര്യങ്ങളിലും എന്തെന്നില്ലാത്ത ഒരു താൽപര്യം ടിപ്പു  പ്രകടിപ്പിച്ചിരുന്നു

.ഫ്രഞ്ചുകാരുമായുള്ള ചങ്ങാത്തത്തിലൂടെ ആധുനിക യുദ്ധ മുറകളിലും,യുദ്ധോപകരണങ്ങളിലും വളരെ ചെറുപ്പത്തിൽ തന്നെ സുൽത്താൻ പ്രാവീണ്യം നേടിയിരുന്നു...ടിപ്പുവിൻെറ സൈന്യം ആധുനിക ഉപകാരങ്ങളിൽ പ്രാവീണ്യ നേടിയിരുന്ന പോരാളികളായിരുന്നു...പടയോട്ടത്തിൽ തന്നെ എതിർത്ത് നിന്നിരുന്ന നാട്ടുരാജ്ജാക്കന്മാരെ ഒരു പക്ഷെ നിസ്സാരമായി കീഴ്പ്പെടുത്താൻ സുൽത്താനെ പ്രാപ്തനാക്കിയത് ഒരു പക്ഷെ ഇത് കൂടിയായിരിക്കും...അംഗ സംഖ്യ കൊണ്ടും, ആൾബലം കൊണ്ടും വളരെ ശക്തമായ ഒരു സൈന്യം ടിപ്പുവിനുണ്ടായിരുന്നു...

ഒരു നല്ല പോരാളി എന്നതിലുപരിയായി ഒരു നല്ല പണ്ഡിതനും കൂടിയായിരുന്നു അദ്ദേഹം... കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു..

ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം(1799) വരെ മൈസൂരിനെ ഭരിച്ചു... ഹൈദരുടെ മരണ സമയത്ത് ടിപ്പു മലബാറിൽ ബ്രിട്ടീഷുകാർക്കെതിരേ സൈന്യത്തെ നയിക്കുകയായിരുന്നു.

എന്ത് കൊണ്ട് ടിപ്പു സുൽത്താൻ മതഭ്രാന്തനായി മുദ്ര കുത്തപ്പെട്ടു?
----------------------------------------------------------------------------------------------------
ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്ത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയൻ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവർ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു...

  ആദ്യകാലത്തു ബ്രിട്ടീഷുകാർ ചൂഷണം ചെയ്ത ഈ മതഭ്രാന്തൻ പട്ടം പിന്നീട് വർഗീയ ഹിന്ദുത്വ ശക്തികളും, ചരിത്രകാരന്മാരും ഏറ്റെടുക്കുകയായിരുന്നു...

കേരളത്തിലേക്ക്
---------------------------

1746-ൽ കോഴിക്കോട് രാജാവ് സാമൂതിരി പാലക്കാട് നാട്ടുരാജ്യത്തെ ആക്രമിച്ചപ്പോൾ പാലക്കാട് മൈസൂർ രാജാവിനോട് സഹായം തേടിയതോടെയാണ് മലബാറിലെ മൈസൂർ ഭരണത്തിന് അടിത്തറയായത്. മൈസൂർ സൈന്യത്തോട് പരാജയപ്പെട്ട സാമൂതിരി 12,00000 രൂപ യുദ്ധച്ചെലവ് നൽകാൻ നിർബന്ധിതനായി...

കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങൾ ഹൈദരലിയേയും തുടർന്ന് ടിപ്പു സുൽത്താനെയും ഇങ്ങോട്ട് ആകർഷിക്കുകയുണ്ടായി. പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന കേരളത്തിലെ നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു.

ടിപ്പുവിനെ തോല്പിക്കുന്നതിനു ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയിൽ അദ്ധ്വാനിച്ചു നടന്നയാളാണ്‌ പഴശ്ശിയെന്നും, ടിപ്പുവിന്റെ തോൽ‌വിക്ക് ശേഷം വാക്കുപ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങൾ തനിക്ക് നൽകാതെ തന്റെ അമ്മാവനു കൊടുത്തുവെന്ന കാര്യത്തിനാണ്‌ പഴശ്ശി ദേശീയവിപ്ലവം നടത്തുന്നതും, ഇംഗ്ലീഷുകാരെ ആദ്യന്തം എതിർത്ത ടിപ്പുവിനു ലഭിക്കേണ്ടതിലും വലിയ ദേശസ്നേഹിയുടെ പരിവേഷമാണ് ഇന്ന് പഴശ്ശിക്ക് ലഭിച്ചിട്ടുള്ളതെന്നും പ്രശസ്ത ചരിത്രകാരനായ പി.കെ. ബാലകൃഷ്ണൻ വിമർശിച്ചിട്ടുണ്ട്...

കേരളത്തിലേക്കുള്ള ടിപ്പുവിന്റെ അധിനിവേശ സമയത്ത് മലബാറിലെ മിക്ക രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് രക്ഷപെട്ടപ്പോൾ, പഴശ്ശിരാജാ, ബ്രിട്ടീഷുകാർക്കൊപ്പം ടിപ്പുവിനെതിരെ യുദ്ധം ചെയ്തിട്ടുണ്ടെന്ന് എം.ജി.എസ്. നാരായണൻ അടക്കമുള്ള ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്..ബ്രിട്ടീഷുകാരുമായി നടത്തിയ കത്തിടപാടുകൾ പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് പഴശ്ശിരാജ അവരുടെ വിനീതവിധേയൻ ആയിരുന്നെന്നാണ്. ആവശ്യപ്പെട്ട പദവികൾ ലഭിക്കാതിരുന്നത് മുതലാണ് പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരോധം ആരംഭിച്ചത് എന്നും അവർ വ്യക്തമാക്കുന്നു.എന്നാൽ പഴശ്ശി രാജാവിനെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ പഠനം നടത്തിയ പ്രശസ്ത ചരിത്രകാരൻ ഡോക്ടർ കെ കെ എൻ കുറുപ്പ് ഇത് തെറ്റായ അഭിപ്രായമാണ് എന്ന് ചൂണ്ടികാണിക്കുന്നു. പഴശ്ശി രാജാവ് പൂർണമായും ഒരു നിസ്സ്വാർത്ഥനായ നേതാവായിരുന്നു എന്നും വ്യക്ത്തി താത്പര്യത്തേക്കാൾ ജനകീയ താത്‌പര്യത്തിനു പ്രാധാന്യം നൽകിയിരുന്നു എന്നും "പഴശ്ശി സമരങ്ങൾ" എന്ന പുസ്‌തകത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ പഴശ്ശിരാജയുടെ 1795-ലെ ബ്രിട്ടീഷ് വിരുദ്ധയുദ്ധത്തിൽ 6000 സൈനികരെ നൽകി ടിപ്പുസുൽത്താൻ സഹായിക്കുകയുണ്ടായി എന്നത് ചരിത്രം ശരി വെക്കുന്നു...

ടിപ്പുവിന്റെ സംഭാവനകൾ
---------------------------------------------
കേരളത്തിൽ ആദ്യമായി ഭൂനികുതി ഏർപ്പെടുത്തിയത് ടിപ്പുസുൽത്താനാണ് എന്ന് വിശ്വസിക്കപ്പെടുന്നു..

ടിപ്പു സുൽത്താന്റെ ആക്രമണം, കേരളത്തിലേക്കുള്ള പാതകളുടെ വികാസത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്നു കരുതുന്നു.മലബാർ , വള്ളുവനാട് , പൊന്നാനി എന്നിവിടങ്ങളിലെ വിശാലമായ റോഡുകൾ ടിപ്പുവിന്റെ പടയോട്ടക്കാലത്തു നിർമിക്കപ്പെട്ടവയാണ്...

ഇപ്പോൾ ദേശീയപാത 212 ആക്കി മാറ്റിയ സുൽത്താൻ ബത്തേരി -മൈസൂർ റോഡ് വാഹന ഗതാഗതത്തിനു പറ്റിയ രീതിയിൽ പുനർ നിർമ്മിച്ചത് ടിപ്പു സുൽത്താനാണ്. ഇത്രയും തന്ത്രപ്രധാനമായ ഒരു പാത അന്ന് വരെ നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമുണ്ട്..

യുദ്ധ രംഗത്ത്
--------------------------

ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ്.

ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ(1780)പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്.

 മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.

ടിപ്പുവിന്റെ ഉദ്യോഗസ്ഥർ മുസ്ലിങ്ങൾ മാത്രമോ?
---------------------------------------------------------------------------

  മതം നോക്കിയല്ല, കഴിവുകൾക്കാണ് ടിപ്പു ഉദ്യോഗസ്ഥ നിയമനത്തിൽ മുൻ‌തൂക്കം നൽകിയിരുന്നത് എന്നത് ബോധ്യപ്പെടാൻ അദ്ദേഹത്തിന്റെ ഉന്നതോദ്യോഗസ്ഥരുടെ ലിസ്റ്റ് എടുത്താൽ മാത്രം മതിയാവും..

. പ്രധാനമന്ത്രിയായിരുന്ന പൂർണയ്യ, ധനമന്ത്രി കൃഷ്ണറാവു, ക്രമസമാധാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശാമയ്യ അയ്യങ്കാർ, രംഗയ്യങ്കാർ, സുബ്ബറാവു, മൂൽചന്ദ്, സുജൻ റായ് എന്നിവർ അവരിൽ പ്രധാനികലായിരുന്നു...

മതസമീപനം സംബന്ധിച്ച വിമർശനങ്ങൾ
-----------------------------------------------------------------

  ഒരു നല്ല മുസ്ലിം മത വിശ്വാസി ആയിരുന്നു ടിപ്പു സുൽത്താൻ. എന്നിരുന്നാലും ഇതര മതസ്ഥരോട് ക്രൂരതകൾ കാണിച്ചിരുന്ന,അസഹിഷ്ണുതയുള്ള ഒരു ഭരണാധികാരിയായിരുന്നില്ല അദ്ദേഹം...ഇതിനു ധാരളം തെളിവുകളുണ്ട് ....

പടയോട്ടക്കാലത്തു പല ക്ഷേത്രങ്ങളും, ചർച്ചകളും നശിപ്പിക്കപ്പെട്ടുവെങ്കിലും പിന്നീട് അദ്ദേഹം മുസ്ലിം ആരാധനാലയങ്ങളേക്കാൾ സാമ്പത്തിക സഹായം നൽകിയത് ഹൈന്ദവ, കൃസ്ത്യൻ ആരാധനാലയങ്ങൾക്കായിരുന്നു എന്നതിന് രേഖകളുണ്ട്..

ശ്രീ രംഗപ്പട്ടണം ടിപ്പുവിന്റെ കോട്ടയ്ക്കുള്ളിൽ തന്നെ ഹൈന്ദവ ക്ഷേത്രം നില നിന്നിരുന്നു...

പാലക്കാട് ടിപ്പു സുൽത്താൻ കോട്ടയ്ക്കുള്ളിൽ ഇന്നും ഹനുമാൻ ക്ഷേത്രം നില നിൽക്കുന്നു...

 മറാത്തക്കാർ ആകമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനർനിർമ്മിക്കാൻ ടിപ്പു സുൽത്താൻ സഹായിച്ചു എന്നും കെ.എൻ. പണിക്കർ സാക്ഷ്യപ്പെടുത്തുന്നു..

ക്ഷേത്രങ്ങൾക്ക് നൽകിയിരുന്ന ധനസഹായം
----------------------------------------------------------------

വാർഷിക ധനസഹായം നൽകപ്പെട്ടിരുന്ന 156 അമ്പലങ്ങളുടെ പട്ടിക, മൈസൂർ ഗസറ്റ് എഡിറ്റർ ശ്രീകാന്തയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ രേഖകളും ഭൂമിദാനത്തിന്റെയും ധനസഹായത്തിന്റെയും ഭാഗമായി നടന്ന കത്തിടപാടുകളും കണ്ടെത്തിയിട്ടുണ്ട്. 1782 മുതൽ 1799 വരെ സുൽത്താൻ ധനസഹായം നൽകിയതിന്റെ 34 പത്രങ്ങൾ പുറപ്പെടുവിച്ചു. അവയിൽ ചിലതു താഴെ നൽകുന്നു...

നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ ടിപ്പുവിന്റെ സമ്മാനം ഇന്നും നിലവിലുണ്ട്....

ശ്രീരംഗപട്ടണത്തിലുള്ള രംഗനാഥക്ഷേത്രത്തിലേക്ക് പച്ച ശിവലിംഗവും, വെള്ളിപ്പാത്രങ്ങളും സംഭാവന ചെയ്തു. ടിപ്പുവിന്റെ കൊട്ടാരത്തിന്റെ തൊട്ടടുത്ത് തന്നെയാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.....

കലാലെയിലുള്ള ലക്ഷ്മീകാന്തക്ഷേത്രത്തിലേക്കും അദ്ദേഹം വെള്ളിപ്പാത്രങ്ങൾ സംഭാവന ചെയ്യുകയുണ്ടായി.....

ഗുരുവായൂർ ക്ഷേത്രത്തിന് 458.32 ഏക്കർ തോട്ടവും, 46.02 ഏക്കർ കൃഷിഭൂമിയും നൽകി......

മണ്ണൂർ ക്ഷേത്രത്തിന് (ചേലേമ്പ്ര) 73.71 ഏക്കർ....

കോഴിക്കോട് കസബയിലെ തൃക്കണ്ടിയൂർ വേട്ടക്കൊരുമകൻ കാവ് ക്ഷേത്രത്തിന് 196.06 ഏക്കർ.....

ശൃംഗേരിമഠം
-----------------------

ഹൈദരാലിയും ടിപ്പുവും ശൃംഗേരി മഠവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. 1791-ൽ മറാത്ത സൈന്യം ശൃംഗേരി മഠം ആക്രമിച്ചുകൊള്ളയടിച്ചപ്പോൾ മഠാധിപതി ടിപ്പുവിന്റെ സഹായം തേടുകയുണ്ടായി.

ഉടൻ തന്നെ ബിദ്നൂർ ഗവർണർ മുഖേന ധനസഹായവും മറ്റു സമ്മാനങ്ങളും എത്തിക്കുകയുണ്ടായി. ഇതിന്റെ രേഖകളായി ടിപ്പുവിനും മഠാധിപതിക്കുമിടയിൽ നടന്ന മുപ്പതോളം കത്തുകൾ 1916-ൽ കണ്ടെടുക്കപ്പെട്ടു.

വിമർശനങ്ങൾ
--------------------------

 കേരളത്തിലെ ഹൈന്ദവ സമൂഹത്തിൽ നിന്നുമാണ് ടിപ്പു സുൽത്താൻ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നത്....പ്രധാനമായും

 ബ്രാഹ്മണരെ ഉന്മൂലനം ചെയ്തു, അവരുടെ മേൽ ശിക്ഷകൾ നടപ്പിലാക്കി

 നായന്മാരുടെ അവകാശങ്ങൾ ,സാമൂഹിക സ്ഥാനങ്ങൾ വെട്ടിക്കുറച്ചു..അവരുടെ ആചാരങ്ങൾക്ക് മേൽ കൂച്ചു വിലങ്ങിട്ടു.... നാട് കടത്തി....

നിർബന്ധിത മത പരിവർത്തനം നടത്തി....

എന്നിങ്ങനെ ഒട്ടനവധി ആരോപണങ്ങൾ ടിപ്പു സുല്ത്താന് മേൽ ചാർത്തപ്പെട്ടു....

   ആ കാലത്തു ബ്രാഹ്‌മണ മേധാവിത്വം നില നിന്നിരുന്നു എന്ന് മാത്രമല്ല, ബ്രാഹ്മണർ ദൈവത്തിന്റെ പ്രതിപുരുഷന്മാർ ആണെന്നും അവർ ശിക്ഷകളിൽ നിന്നും ഒഴിവാക്കപ്പെട്ടവർ ആണെന്നുമുള്ള മൂഢമായ ധാരണകൾ നില നിന്നിരുന്നു...ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ സമൂഹത്തിലും,നാടുവാഴികളിലും രൂപപ്പെടുത്തി ആരാലും നിയന്ത്രിക്കാതെ ജീവിത്വം ആസ്വദിക്കുകയായിരുന്നു ബ്രാഹ്‌മണ മേധാവികൾ...

 ഭൂമിയുടെ ഏറിയ പങ്കും ബ്രഹ്മസ്വം, ദേവസ്വം എന്നിങ്ങനെ വിഭചിക്കപ്പെട്ടിരുന്നു...

 അവർണ വിഭാഗങ്ങൾക്ക് നീതി,ദയ എന്നിവ കിട്ടാക്കനിയായിരുന്നു....

  നീതിമാനായ ഭരണാധികാരിയായിരുന്ന ഹൈദരാലിയും,ടിപ്പുവും കൊണ്ട് വന്ന മാറ്റങ്ങൾ ബ്രാഹ്മണ സമൂഹത്തിനു സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കണം...സമൂഹത്തിൽ തങ്ങളുടെ പ്രമാണിത്വം നഷ്ടപ്പെടുത്തുന്നത് പലരെയും ഭയപ്പെടുത്തിയിരിക്കണം...ഇതെല്ലം തന്നെ പല പല ഊഹാപോഹങ്ങൾക്കും വഴി തെളിയിച്ചിരിക്കാം...ഇതിന്റെ ഭാഗമായി പല ബ്രാഹ്‌മണ കുടുംബങ്ങളും തിരുവിതാം കൂറിലേക്കു പലായനം ചെയ്തിരുന്നു...

നായർ സമൂഹത്തോട് ചെയ്തത്
--------------------------------------------------

  ഒരു നൂറ്റാണ്ടു മുപ് നായർ സമൂഹത്തിന്റെ ധാർമിക ജീവിതം വളരെ അധഃപതിച്ചതായിരുന്നു..ഒരേ സ്ത്രീകൾക്ക് തന്നെ പത്തിലധികം പുരുഷന്മാരുമായി ബന്ധങ്ങൾ സാധാരണമായിരുന്നു....ഇതിലൂടെ വളരെയധികം സമ്പത്തും, സാമൂഹിക പദവിയും നായർ സമുദായത്തിന് ലഭിച്ചിരുന്നു...

  എന്നാൽ മൃഗ തുല്യമായ ജീവിതം നയിക്കുന്നതിൽ നിന്നും ഉടനടി പിന്തിരിയണമെന്നും മനുഷ്യരെ പോലെ ധാർമിക ജീവിതം നയിക്കണമെന്നും ടിപ്പു നായന്മാരെ താക്കീതു ചെയ്തതായി ചരിത്രത്തിൽ കാണാം....

ഉറങ്ങുമ്പോൾ പോലും ആയുധങ്ങൾ ധരിച്ചിരുന്ന നായർ പടയാളികൾ തമ്മിൽ നിസ്സാര കാര്യങ്ങൾക്കു വരെ പട വെട്ടി അന്യോനം കൊല്ലുകയും ചാവുകയും ചെയ്തിരുന്നു...അത് കൊണ്ട് തന്നെ ഇവരുടെ ആയുധ ഉപയോഗങ്ങളിൽ ചില നിയന്ത്രണങ്ങൾ കൊണ്ട് നടപ്പിലാക്കിയിരുന്നു..ആയുധം കൊണ്ടുനടക്കുന്നതിൽ നിന്നും നായന്മാരെ വിലക്കി. ഇങ്ങനെ അഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് മരണമാണെന്നാണ് കരുതിയിരുന്ന നായന്മാർക്ക് ഈ നിയമം യാതൊരുതരത്തിലും സ്വീകാര്യമല്ലായിരുന്നു.

ടിപ്പുവിന്റെ വിളംബരം
-------------------------------------
1788 -ൽ ടിപ്പു മലബാറിലെ നായന്മാർക്കായി പുറപ്പെടുവിച്ച വിളംബരപ്രകാരം പുതിയ സാമുദായിക പരിഷ്കരണങ്ങൾ ഇവയാണ്: [68]

" ഞാൻ ഇവിടം കീഴടക്കിയിട്ട് കഴിഞ്ഞുപോയ ഇരുപത്തിനാല് വർഷമായി നിങ്ങൾ അക്രമകാരികളും മർക്കടമുഷ്ടിക്കാരുമായ ഒരു ജനക്കൂട്ടമായി, യുദ്ധങ്ങൾ നടത്തി നിങ്ങളുടെ മഴക്കാലത്ത് എന്റെ ധാരാളം രക്തസാക്ഷികൾക്ക് ജീവഹാനിയുണ്ടാക്കാൻ ഇടയായിട്ടുണ്ട്. അത് അങ്ങനെയാവട്ടേ, കഴിഞ്ഞതു കഴിഞ്ഞു. ഇനി മുതൽ നിങ്ങളെല്ലാവരും എന്റെ ഭരണം അംഗീകരിച്ച് അനുസരണയോടെ നികുതികൾ നൽകി നല്ല ഒരു ജനതയായി ജീവിച്ചുകൊള്ളണം.

ഒരു സ്ത്രീയ്ക്ക് പത്തു പുരുഷന്മാർ എന്ന നിങ്ങളുടെ രീതി വഴി നിങ്ങൾ നിങ്ങളുടെ അമ്മ-പെങ്ങന്മാരെ നിയന്ത്രണമില്ലാതെ ആഭാസകരമായ ഇടപാടുകൾക്ക് വിട്ട് എല്ലാം ജാരസന്തതികളായി മൃഗങ്ങളുടെ അത്ര പോലും നാണമില്ലാത്ത ജീവിക്കുന്നവരാണ്. ഇത്തരം പാപകരമായ പരിപാടികൾ നിർത്തി മറ്റു മനുഷ്യസമൂഹത്തെപ്പോലെ ജീവിക്കാൻ ഇനിയും നിങ്ങൾ തയ്യാറാവാത്ത പക്ഷം, ശിക്ഷ നടപടികൾ ഏറ്റു വാങ്ങേണ്ടി വരുന്നതായിരിക്കും"

ഇതായിരുന്നോ നായന്മാരോട് നടത്തിയ ക്രൂരമായ പ്രതികാര നടപടികൾ?

 ബ്രിട്ടീഷ്കാരുമായി ചങ്ങാതത്വത്തിൽ കഴിഞ്ഞിരുന്ന പല രാജാക്കന്മാരും, തങ്ങളുടെ അധികാരത്തിൽ കൈ കടത്തലുകൾ ഉണ്ടായപ്പോൾ മാത്രമാണ് അവർക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറായത്..എന്നാൽ ആദ്യം മുതലേ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത അവരെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തിയ മഹാനായ ഭരണാധികാരിയായിരുന്നു , പോരാളിയായിരുന്നു ടിപ്പു സുൽത്താൻ...നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിലെ പരാചയത്തിനെ തുടർന്നുണ്ടായ ഉപരോധത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഒരിക്കലും ആത്മത്യ ചെയ്യുകയായിരുന്നില്ല...പോരാടി മരണം വരിക്കുകയായിരുന്നു....

No comments:

നായന്മാർ

നായർ
======
കേരളത്തിലെ ഹൈന്ദവ മതസ്ഥരിൽ പ്രമുഖരായ ഒരു ജാതി അഥവാ വിഭാഗമാണ് നായന്മാർ.
നായന്മാരെക്കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പുരാതനമായ ഗ്രന്ഥങ്ങളിൽ ഒന്ന് പോർച് ഗീസ് ചരിത്രകാരനായ " ഡ്വാർട്ട് ബാർബോസാ " രചിച്ച "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന ഗ്രന്ഥമാണ്. പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു :
“ മലയാളത്തിലെ നായന്മാർ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാൾ കൊടുത്തു "നായർ" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവർക്കു വാളും നായർ എന്ന പേരും ധരിച്ചു നടപ്പാൻ പാടില്ല."
പട നായന്മാരെക്കുറിച്ചാണ് അദ്ദേഹം ഇങ്ങനെ വിവരിച്ചത് എന്ന് കരുതപ്പെടുന്നു.
നായർ സമുദായത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും, വിശ്വാസങ്ങളും :
=============================================
നാഗന്മാരുടെ പിന്ഗാമികളാണ് കേരളത്തിലെ നായന്മാർ എന്ന് പൊതുവായി വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ നായന്മാർ നാഗാരാധകർ ആയിരുന്നു. അര നൂറ്റാണ്ട് മുൻപ് വരെ കേരളത്തിലെ നായർ തറവാടുകളിൽ സർപ്പക്കാവുകളും , സർപ്പ തറകളും നില നിന്നിരുന്നു.
പ്രശസ്ത ചരിത്രകാരനും, നിരവധി ചരിത്ര ഗ്രന്ഥങ്ങൾ രചിച്ച ഗ്രന്ഥകാരനും, സാമൂരിയൻസ് കോളേജ് മുൻ ചരിത്ര വിഭാഗം തലവനായിരുന്ന പ്രൊഫസർ കെ.വി. കൃഷ്ണ അയ്യരുടെ അഭിപ്രായത്തിൽ നായന്മാർ പശ്ചിമഘട്ടത്തിൽ ജീവിച്ചിരുന്നവരും നാഗന്മാരിൽ നിന്നും തമിഴരിൽ നിന്നും വ്യത്യസ്തരായതുമായ ഒരു ജനവിഭാഗമാണ്.
ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ കേരളത്തിലേക്ക് കടന്നു വന്ന സിതിയ വംശർ ചേരന്മാരിലെ ഭരണവർഗവും ആയി ചേർന്നു രൂപം കൊണ്ടാവരെന്ന് നായന്മാർ, സിതിയ, ഹൂണ വിഭാഗങ്ങൾ ഭാരത വല്കരിച്ചു ഹൈന്ദവർ ആയവാരണ് രജപുത്രരും നായന്മാരുമെന്ന് മറ്റു ചില ചരിത്രകാരന്മാരും വിശ്വസിക്കുന്നു.
ക്ഷത്രിയരും നായന്മാരും
===================
ചില നായന്മാർ തങ്ങൾക്ക് ക്ഷത്രിയ പദവിയുണ്ടെന്നു അവകാശപ്പെട്ടിരുന്നു. അതായതു നായർ സമുദായത്തിൽ തന്നെ അവർ ക്ഷത്രിയ -ശൂദ്ര പദവികൾ അവകാശപ്പെടുകയും , ചാർത്തിക്കൊടുക്കുകയും ചെയ്തിരുന്നു.
കേരളം ചരിത്രത്തിലെ ശക്തനായ രാജാവായിരുന്ന സാമൂതിരിയും, മാർത്താണ്ഡ വർമ്മമാരും യഥാർത്ഥത്തിൽ നായന്മാരിലെ ഒരു വിഭാഗമായിരുന്നു. അത് കൊണ്ട് തന്നെ ആ കാലങ്ങളിൽ കേരളം സന്ദർശിച്ച പല വിദേശ ചരിത്രകാരന്മാരും തെറ്റിദ്ധരിക്കപ്പെട്ട നായന്മാർ ക്ഷത്രിയരാണെന്നു രീതിയിലും, നായന്മാരിൽ ക്ഷത്രിയ പദവികൾ നില നിന്നിരുന്നു എന്ന രീതിയിലും ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
പുരാതന ഇന്ത്യൻ സ്കോളർ ആയിരുന്ന " അമരസിംഹം" രചിച്ച "അമരകോശ" ത്തിൽ ഇങ്ങനെ കാണാം.
“ക്ഷതാത് ത്രായതേ ഇതി ക്ഷത്രിയഃ”
“മൂർദ്ധാഭിഷിക്തോ രാജന്യോ ബാഹുജഃ
ക്ഷത്രിയോ വിരാട്‌ രാജ്ഞി രാട്‌ പാർത്ഥിവക്ഷ്മാ ഭൂന്നൃപഭൂപമഹീക്ഷിത " ..
ക്ഷത്രിയർ എന്നത്‌ യോദ്ധാക്കളല്ല. യുദ്ധം അറിയാമെങ്കിലും അവർ യുദ്ധക്കൊതിയരായിരുന്നില്ല.
യുദ്ധം ചെയ്യുന്നവരൊക്കെ ക്ഷത്രിയരുമല്ല. (യോദ്ധാക്കൾ ശൂദ്രർ തന്നെ.)
യുദ്ധം ചെയ്യുക എന്നത്‌ ക്ഷത്രിയധർമ്മമല്ല,
എന്നാൽ ശത്രുനിഗ്രഹം, രാജ്യരക്ഷ, - പ്രജാപാലനവും പ്രജാക്ഷേമവും, ധർമ്മ പരിപാലനം, നീതിന്യായപരിപാലനം എന്നിവ അനുഷ്ടിക്കുന്നവരുടെ സമൂഹമാണു് “ക്ഷത്രിയർ”.
അതായതു പോരാളികൾ മാത്രമായിരുന്നു നായർ വിഭാഗം എന്ന് വ്യക്തമാണ്. പഴയ കാലത്തു രാജാക്കന്മാരുടെ പടയാളികളും, സേനാനായകന്മാരുമായിരുന്നു പട നായന്മാർ. ഇവരിൽ പലർക്കും പിന്നീട് നാടുവാഴി സ്ഥാനങ്ങൾ നല്കപ്പെടുകയും ചെറിയ പ്രവിശ്യകളുടെ ഭരണ മേൽനോട്ടം നല്കപ്പെടുകയും ചെയ്തിരുന്നു.
നായർ വിഭാഗത്തിന്റെ വർണം
-------------------------------------
ചാതുർവർണ്യത്തിൽ ശൂദ്ര വിഭാഗമായാണ് നായന്മാർ പരിഗണിക്കപ്പെട്ടിരുന്നത്.വേദ പഠനം നായന്മാർക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്നു. മേയ്‌ക്കളരിയും , എഴുത്തു കളരിയിൽ നിന്നുമുള്ള പ്രാഥമിക വിദ്യാഭ്യസവും അല്ലാതെ വേദാന്തം മാത്രമാണ് നായന്മാർക്ക് അനുവദിക്കപ്പെട്ടിരുന്നത്.
ഏറ്റവും താഴെക്കിടയിള്ളുവരെ പഞ്ചമർ എന്നും ബ്രാഹ്മണർ ഗണിച്ചിരുന്നു. ഏറ്റവും പ്രബലരായ നാടുവാഴികളായ സാമൂതിരിയെയും വേണാട് അടികളേയും പോലും ക്ഷത്രിയരായി നമ്പൂതിരിമാർ അംഗീകരിച്ചിരുന്നില്ല .
ബ്രാഹ്മണ ഇല്ലങ്ങളിൽ കാര്യസ്ഥരായി ധാരാളം നായന്മാർ ജോലി ചെയ്തിരുന്നു. എന്നാലും നായന്മാർ ബ്രാഹ്മണരിൽ നിന്നും നിശ്ചിത തീണ്ടാപ്പാടകലങ്ങൾ സൂക്ഷിക്കേണ്ടി വന്നിരുന്നു.
എന്നാൽ നായർ സ്ത്രീകൾക്ക് ഈ തീണ്ടാപ്പാടുകൾ ബാധകമായിരുന്നില്ല എന്നതാണ് വിരോധാഭാസം. കേരളത്തിലെ നമ്പൂതിരികൾ നായർ തറവാടുകളിൽ സംബന്ധം കൂടുന്നത് പതിവാക്കിയിരുന്നു. ഒരേ സമയത്തു ഒരേ നായർ സ്ത്രീയുമായി പത്തു വരെ നമ്പൂതിരിമാർ സംബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു . നമ്പൂതിരികളുമായുള്ള ഈ ബാന്ധവ ബന്ധങ്ങൾ നായർ തറവാടുകൾക്കു സമൂഹത്തിൽ ഉയർന്ന പരിഗണനയും, സാമ്പത്തികാഭിവൃദ്ധിയും പ്രദാനം ചെയ്തിരുന്നു എന്നതും ചരിത്രമാണ്..
അനാചാരങ്ങൾ
===============
കൊല്ലവർഷം 871-നു മുമ്പുവരെ തെക്കൻ തിരുവിതാംകൂറിൽ മണ്ണാപ്പേടി എന്നും വടക്ക് പുലപ്പേടി എന്നും പറപ്പേടി എന്നും പറയപ്പെട്ടിരുന്ന ഒരു ആചാരം നിലവിലിരുന്നു. പുലയരും പറയരും മണ്ണാൻമാരും നായൻമാരെ ശല്യപ്പെടുത്തുക പതിവായിരുന്നു.
നായൻമാരുടെ സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടുപോകുന്ന പതിവുമുണ്ടായിരുന്നത്രെ. ഇങ്ങനെ സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് ഇവരുടെ സമുദായത്തിൽ അംഗീകരിക്കപ്പെട്ട ഒരു വിവാഹസമ്പ്രദായവുമായിരുന്നു.
ഒരിക്കൽ മോഷ്ടിക്കപ്പെട്ട് അന്യന്റെ കൂടെപ്പോയ സ്ത്രീകളെ സ്വസമുദായത്തിലേക്ക് തിരിച്ചെടുക്കുവാനും പ്രയാസമായിരുന്നു. ഒടുവിൽ ഈ ശല്യത്തിന് ഒരറുതിവരുത്താൻ ഒരു സന്ധിയെന്നോണം ഒരാചാരം നിലവിൽ വന്നു. ഈ സമ്പ്രദായം പുലപ്പേടി, പറപ്പേടി, മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
ഒരു പ്രത്യേക മാസവും ഇതിനുവേണ്ടി നിശ്ചയിച്ചിരുന്നു. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇതിന്റെ കാലം കർക്കടകമാസമാണ്. ഈ കാലത്ത് ഒരു നായർ സ്ത്രീ അകമ്പടികൂടാതെ സൂര്യോദയത്തിനുമുൻപും സൂര്യാസ്തമനത്തിനുശേഷവും വീട്ടിൽനിന്നു പുറത്തിറങ്ങിയാൽ, വീടിന്റെ മുറ്റത്തായാൽ പോലും ഒരു മണ്ണാനോ പുലയനോ പറയനോ എവിടെയെങ്കിലും ഒളിച്ചിരുന്ന് കണ്ടേ, കണ്ടേ എന്നു വിളിച്ചുപറഞ്ഞാൽ, അങ്ങനെ വിളിച്ചുപറഞ്ഞവന്റെ കൂടെ അവൾ പോകണമായിരുന്നു. അങ്ങനെ പോകുന്ന സ്ത്രീക്ക് ജാതിഭ്രഷ്ട് കല്പിക്കുക ആയിരുന്നു ശിക്ഷ. അവൾ ഏതെങ്കിലുംവിധം ഓടി രക്ഷപ്പെടാൻ തുനിഞ്ഞാൽ ബന്ധുക്കൾ അവളെ കൊല്ലാൻവരെ തയ്യാറാകുമായിരുന്നു. ഇവിടെ സ്ത്രീയുടെ അപരാധം ഒരു താഴ്ന്ന ജാതിക്കാരനാൽ കാണപ്പെട്ടു എന്നതു മാത്രമാണ്
. മൂന്നു നാലു ശതാബ്ദങ്ങൾക്കു മുൻപുതന്നെ ഈ ആചാരം നാമാവശേഷമായി. ഈ ആചാരം നിർത്തലാക്കിയത് വേണാട്ടധിപനായിരുന്ന ഉണ്ണിക്കേരളവർമ മൂന്നാമൻ ആയിരുന്നു(എ.ഡി. 1718-24).
അവാന്തര വിഭാഗങ്ങൾ
==================
നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി ജാതിനിർണയം എന്ന പുരാതനമായ ഗ്രന്ഥത്തിന്റെ കാലം മുതൽക്കുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ചാതുർവ്വർണ്യക്രമമനുസരിച്ച് നമ്പൂതിരിമാർ "ശൂദ്രർ " എന്ന വർണ്ണത്തിലാണ് നായർവർഗ്ഗത്തെ പൊതുവെ പരിഗണിച്ചിരുന്നത്.
1901-ലെ സെൻസസ് പ്രകാരം കേരളത്തിൽ 116 വിഭാഗം നായർമാരുണ്ട് .പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ് :
കിരിയത്തുനായർ
==============
മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് സേവനപരമായി ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു സാമന്ത ക്ഷത്രിയരുടെ (നാടുവാഴികൾ) വിഭാഗമായിരുന്നുവത്രേ കിരിയത്തു നായർമാർ. പഴയ മലബാർ, കൊച്ചി പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു.
ഇല്ലത്തുനായർ
============
നമ്പൂതിരി ഇല്ലങ്ങളിൽ സഹായികളായും, കാര്യക്കാരായും തൊഴിലനുഷ്ഠിച്ചിരുന്നവരായിരുന്നു ഇല്ലാത്ത നായന്മാർ.
സ്വരൂപത്തുനായർ
================
സാമന്ത നാടുവാഴി കുടുംബത്തിലെ സഹായികളും പടയാളികളും ആയിരുന്നു സ്വരൂപത്ത് നായർമാർ.നാടുവാഴികളുടെ പടയാളികൾ സ്വരൂപത്തെ നായന്മാർ ആയിരുന്നു.
ഇതല്ലാതെ തന്നെ അനേകം ഉപവിഭാഗങ്ങൾ നായർ സമുദായത്തിലുണ്ട്.
1 . ചക്കാലക്കൽ നായന്മാർ : അമ്പലങ്ങളിൽ ചാക്കാട്ടി എണ്ണയുണ്ടാക്കുന്ന ജോലിയിൽ വ്യാപൃതരായവരായിരുന്നു ചക്കാലക്കൽ നായന്മാർ.
2 .അത്തിക്കുറിശി നായർ / മാരാർ : മാറ്റ് നായന്മാരെ പുലയിൽ നിന്നും മോചിപ്പിക്കുന്നവർ.നമ്പൂതിരിമാരുടെ ശവമെടുക്കുന്നതു മുതൽ ഇല്ലം ശുചിയാക്കുന്നത് വരെ എത്തിക്കുറിശി നായന്മാരായിരുന്നു.തെക്കൻ / വടക്കൻ കേരളത്തിൽ " മാരാർ " എന്നും അറിയപ്പെടുന്നു.
3 . ആന്തൂരാൻ നായർ
4 . വിളക്കിതല നായർ : ഇവരിലെ സ്ത്രീകൾ വയറ്റാട്ടികൾ ആയിരുന്നു. ജാതി ശ്രേണിയിൽ താഴേക്കിടയിലാണ് ഇവരുടെ സ്ഥാനം.
5 . വെളുത്തേടത് നായർ : തുണി അലക്കലായിരുന്നു ഇവരുടെ കുലത്തൊഴിൽ.
ആന്തൂരാൻ, വിളക്കിതല , വെളുത്തേടത് , അത്തിക്കുറിശി എന്നീ വിഭങ്ങളുമായി നമ്പൂതിരിമാർ വിളികളിൽ ഏർപ്പെട്ടിരുന്നില്ല.
6 . പള്ളിച്ചാൻ നായർ - മഞ്ചൽ ചുമക്കുന്നവർ
പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ , എന്നീ ഉപജാതികളാണ് ഇന്ന് നായർ വിഭാഗത്തിൽ നിലവിലുള്ളത് .
വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികൾ സാമന്തന്മാരായിരുന്നു.
നായർമാരും സൈനികസേവനവും
==========================
മിക്ക രാജാക്കന്മാരുടെയും പടയാളികൾ നായർ യോദ്ധാക്കളായിരുന്നു. യുദ്ധം ജീവിതോപാധിയായി തിരഞ്ഞെടുത്ത പോരാളികളായിരുന്നു പട നായന്മാർ. ചെറുപ്പകാലത്തെ നായർ വിഭാഗം ആയോധന പരിശീലനം ആരംഭിച്ചിരുന്നു. ഏഴാം വയസ്സിൽ നായർ ആൺകുട്ടികളെ ആയുധവിദ്യാലയങ്ങളിൽ ചേർക്കുമായിരുന്നു.
നായർമാർക്ക് സ്ഥിരമായ ആയുധവിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ഇവ 'ക ളരികൾ ' എന്നാണ് അറിയപ്പെട്ടിരുന്നത്. പണിക്കന്മാരും(നായർ പണിക്കർ) കുറുപ്പന്മാരുമായിരുന്നു ഗുരുനാഥന്മാർ. ഗുരുക്കൾ, ആശാൻ എന്നും അവർ അറിയപ്പെട്ടിരുന്നു.കളരിയാശാന്റെ വീട്ടുവളപ്പിൽ, വീട്ടിൽ നിന്ന് വിട്ട് ഒരൊഴിഞ്ഞ മൂലയിലാണ് 'കളരികൾ' സ്ഥാപിച്ചിരുന്നത്. കളരിയുടെ നടുവിലായി 'യുദ്ധദേവത'യുടെ സ്വരൂപത്തിലുള്ള 'പടകാളി'യുടെ രൂപം സ്ഥാപിച്ചിരുന്നു. ചിലപ്പോൾ നാഗയക്ഷിയുടെ പ്രതിമയും സ്ഥാപിക്കാറുണ്ട്. പല നായർ വനിതകളും ആയോധനകലയിൽ പരിശീലനം നേടിയിരുന്നു.
അവലംബം
=============
പ്രാചീന കേരളം - ചട്ടമ്പി സ്വാമികൾ
കേരളചരിത്രം - എ.ശ്രീധര മേനോൻ
കേരളോല്പത്തി.

Friday, 17 February 2017

വെട്ടത്തുനാട്

ചരിത്രകാരന്മാർ വിവരിക്കാതെ പോയ ഒരു ചരിത്രമാണ് വെട്ടത്തുനാടിന്റേത്.പൊന്നാനി, തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്നതാണ് വെട്ടത്തുനാട് (വെട്ടം) അഥവാ താനൂർ സ്വരൂപം. താനൂർ, തൃക്കണ്ടിയൂർ, ചാലിയം, തൃപ്രങ്ങോട് മുതലായ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. സാഹിത്യകൃതികളിൽ വെട്ടത്തുനാടിനെ ‘പ്രകാശഭൂ’എന്നും രാജാവിനെ പ്രകാശഭൂപാലൻ എന്നും പരാമർശിച്ചിട്ടുണ്ടു്.

സാമൂതിരിയും വെട്ടത്തുരാജാവും
 സാമൂതിരി നായർ വിഭാഗത്തിൽ നിന്നും ഉപചാപങ്ങളിലൂടെ രാജഭരണം നേടിയെടുത്തതാണ് എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണലബ്ധിക്ക് മുൻപ് "ഏറാടിമാർ" എന്നായിരുന്നു സാമൂതിരിമാർ അറിയപ്പെറ്റ്‍ട്ടിരുന്നത്. ഏറാടിമാർ പോളനാടിന്റെ രാജാവായ പോർളാതിരിയുടെ സേനാനായകന്മാരായിരുന്നു. താമസിയാതെ അവർക്ക് നാടുവാഴി സ്ഥാനം ലഭിച്ചു.പിന്നീട് കോഴിക്കോട് വ്യാപാരവശ്യാര്ഥം താമസമാക്കിയ മുസ്ലിങ്ങളുടെയും, മൂറുകളുടെയും സഹായത്തോടെ ഏറാടിമാർ പോളനാട് പിടിച്ചെടുക്കയാണ് ഉണ്ടായത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

വെട്ടത്തു രാജാക്കന്മാർ ക്ഷത്രിയന്മാരായിരുന്നു. അത് കൊണ്ട് തന്നെയാവണം വെട്ടത് രാജാക്കന്മാർ സാമൂതിരിയുടെ അധീശത്വം അംഗീകരിക്കാൻ എന്നും മടി കാണിച്ചിരുന്നു.
ഈ കാരണം കൊണ്ട് തന്നെ മാമാങ്കം കഴിഞ്ഞു മടങ്ങുന്ന സാമൂതിരിയുടെ നായർ പടയാളികൾക്ക് വെട്ടത്തുനാട്ടിൽ നാശനഷ്ടങ്ങൾ വരുത്തുന്നതായി ചരിത്രത്തിൽ കാണാം.

കല-സാഹിത്യത്തിനു നൽകിയ സംഭാവനകൾ

കല, സാഹിത്യം എന്നിവയെ പരിപോഷിക്കുന്നതിൽ വെട്ടത് രാജാക്കന്മാർ ശ്രദ്ധാലുക്കളായിരുന്നു.

വെട്ടത്തുനട് രാജാക്കന്മാരിൽ ഒരാൾ കഥകളിയിൽ നടത്തിയ സുപ്രധാന പരിഷ്കാരങ്ങളാണു് പിന്നീട് ‘വെട്ടത്തു സമ്പ്രദായം’ എന്നറിയപ്പെട്ടതു്. കഥകളിയിൽ ആടുന്നവർ സ്വയം പാടുന്നതിനു പകരം പിന്നണിയിൽ പ്രത്യേകം ആളുകളെ ഏർപ്പാടാക്കിയത്. കഥകളി നടന്മാരുടെ ശ്രദ്ധ അഭിനയത്തിൽ കേന്ദ്രീകരിക്കാനും ആയാസം ലഘൂകരിക്കാനും ഇതു കാരണമായി. ഇതുകൂടാതെ, കിരീടങ്ങളും കുപ്പായവും ചുട്ടിയും കൂടുതൽ വർണ്ണശബളമാക്കിയതും ചെണ്ടമേളം കഥകളിയിൽ കൊണ്ടുവന്നതും വെട്ടത്തു പരിഷ്കാരങ്ങളിൽ പെടുന്നു.

12 നൂറ്റാണ്ട് മുതലാണ് വെട്ടത് രാജാക്കന്മാരുടെ ചരിത്രം ആരംഭിക്കുന്നത്. വെട്ടത് രാജാക്കന്മാർ ചേരമാൻ പെരുമാളിന്റെ പരമ്പരയിൽ പെട്ടവരും നാടിന്റെ ഗവർണർ സ്ഥാനം ലഭിച്ചവരുയമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.


പോർച്ചുഗീസ് സഹായത്തോടെ ഇടക്കാലത്തു വെട്ടത്തുരാജാവ് സാമൂതിരിയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് ചരിത്രത്തിൽ കാണാം. മൈസൂർ രാജാവായിരുന്ന ടൈപ്പ് സുൽത്താന്റെ പടയോട്ടത്തിൽ വെട്ടത് നാട് ഏകദേശം നാമാവശേഷമായിരുന്നു.
വെട്ടത്തു രാജാക്കന്മാരുടെ കൊട്ടാരം,ഭരണകാര്യാലയങ്ങൾ,ജയിൽ എന്നിവ മൈസൂർ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു.വെട്ടത്തു രാജാവിന്റെ നാമമാത്രമായിരുന്ന നായർ,മുസ്ലിം പടയാളികൾ ബെട്ടതു പുതിയങ്ങാടി എന്ന സ്ഥലത്തു വെച്ച് ടിപ്പുവിന്റെ സുശക്തമായ സൈന്യവുമായി യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1793 ൽ അവസാനത്തെ രാജാവായിരുന്ന രാമരാജവർമ്മ കൊല്ലപ്പെട്ടതോടെ മക്കളില്ലാതിരുന്ന വെട്ടത്തുനാട് ഇന്ഗ്ലീഷ് ഈസ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തുകയായിരുന്നു.

വെട്ടത്തു രാജവംശത്തിലെ രാജകുമാരി ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാവുകയും തോഴികളുമായി ഉദ്യാനത്തിലേക്കു വരുംവഴി രാജകുമാരിയെ മുസ്ലിം യുവാവിനാൽ സ്പർശിക്കപ്പെടുകയും തീണ്ടാപ്പാട് സംഭവിക്കുകയും ചെയ്തതായി കാരണവന്മാരിൽ വാമൊഴിയായി കേട്ടതായി വെട്ടത് നാട് നായർ പടത്തലവന്മാരായിരുന്ന ഒരു പ്രശസ്ത കളരിഗുരുക്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

തീണ്ടപ്പെട്ടത് തോഴിമാരിൽ നിന്നും വാല്യക്കാരികളിൽ നിന്നും അറിഞ്ഞ രാജാവ് വൻ വ്യാപാരത്തിനുടമയും പ്രമാണിയുമായിരുന്ന മുസ്ലിം യുവാവിനെ പിടിച്ചു കെട്ടി തന്റെ സമക്ഷം ഹാജരാക്കാൻ കല്പിച്ചു.വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി ഒളിച്ചിരുന്ന യുവാവ് പക്ഷെ തന്റെ ജോലിക്കാരെ നായർ പട്ടാളം ദ്രോഹിക്കുന്നതറിഞ്ഞു അതിവേഗം കൊട്ടാരത്തിലെത്തുകയായിരുന്നു.ജാതിനിയമപ്രകാരം യുവാവിന്റെ തല വെട്ടുന്നതിന് പകരം തന്റെ സഹോദരിയുടെ സന്തോഷത്തിനു വേണ്ടി രാജാവ് സഹോദരിയെ ആ മുസ്ലിം യുവാവിന് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. വിവാഹം കഴിച്ചു നൽകുക മാത്രമല്ല സഹോദരിയുടെ അവകാശമായി കണക്കില്ലാതെ ഏക്കറുകൾ വരുന്ന പ്രദേശത്തു മാളിക പണിതു നൽകുക കൂടി ചെയ്തുവത്രേ. ഈ പ്രദേശത്തിന് ചുറ്റും രാജകുമാരിയും,ഭർത്താവും കുടുംബവും, ജോലിക്കാരുമല്ലാതെ ആരും താമസിച്ചിരുന്നില്ല പോൽ. അത് കൊണ്ട് തന്നെ "ഒറ്റ മാളിക" എന്നും  ഈ മാളിക അറിയപ്പെട്ടിരുന്നു. ഈ തറവാട്ടിൽ പെട്ടവർ ഇന്നും വെട്ടത്തുനാടിന്റെ തലസ്ഥാനമായിരുന്ന ബെട്ടത് പുതിയങ്ങാടിയിൽ വസിക്കുന്നതായും,ഈ കുടുംബത്തിലെ പുരുഷന്മാർ അധ്യാപനം തൊഴിലാക്കിയവരാണെന്നും മങ്ങലുള്ള ഓർമ്മയിൽ നിന്നും ഓർത്തെടുത്തു  ഗുരുക്കൾ പറയുന്നു.

വെട്ടത്തു നാട് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ് .തുഞ്ചത്തു എഴുത്തച്ഛന്റെ ജന്മം കൊണ്ട് പുണ്യമാക്കപ്പെട്ട പ്രദേശമാണ് തിരൂർ. തുഞ്ചത്തു ആചാര്യനെ കൂടാതെ, മേൽപ്പത്തൂർ ഭട്ടത്തിരിപ്പാട്, വള്ളത്തോൾ നാരായണ മേനോൻ അങ്ങനെ പോകുന്നു സാഹിത്യ രംഗത്തുള്ള തിരൂരിന്റെ പാരമ്പര്യം.

പ്രശസ്തമായ തൃക്കണ്ടിയൂർ ശിവക്ഷേത്രം, തുഞ്ചൻ പറമ്പ്, മലയാള സർവ്വകലാശാല എന്നിവയും തിരൂരിൽ തന്നെയാണ് .

തിരുവിതാംകൂർ / Travancore

  അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ പാരമ്പര്യമായി വേണാട്‌ രാജസ്ഥാനം ലഭിച്ച മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. അദ്ദേഹം തന്റെ ഭരണകാലത്ത്‌ (1729–1758) രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ഉന്മൂലനം ചെയ്തുകൊണ്ട് അദ്ദേഹം തമ്പിമാരുടെ എതിർപ്പുകളേയും രാജ്യത്തിനകത്തുനിന്നുള്ള മാടമ്പിമാരുടെ ചെറുത്തുനിൽപ്പുകളേയും ഇല്ലാതാക്കി. എട്ടുവീട്ടിൽ പിള്ളമാരാണ്‌ രാജാവിനെ എതിർക്കാൻ തമ്പിമാരെ സഹായിച്ചിരുന്നത്‌.)

തുടർന്നുള്ള യുദ്ധങ്ങളിൽ അദ്ദേഹം ആറ്റിങ്ങൽ, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി. തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തിൽ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിർണയിച്ചത്‌ ഡച്ച്‌ അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഓഗസ്റ്റ് 10 നു (കുളച്ചൽ യുദ്ധം) കീഴ്പ്പെടുത്തിയതായിരുന്നു.

 1750 ജനുവരി 3 (മകരം 5, 725 കൊല്ലവർഷം)- ന്‌ അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക്‌ സമർപ്പിച്ചു. ഇത്‌ തൃപ്പടി ദാനം എന്ന പേരിൽ അറിയപ്പെട്ടു. ഇതിനു ശേഷമാണ്‌ തിരുവിതാംകൂരിലെ രാജാക്കൻമാർ പത്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്‌. 1753-ൽ ഡച്ചുകാർ മഹാരാജാവുമായി ഒരു സമാധാന കരാർ ഒപ്പു വെച്ചു. 1754 ജനുവരി 3നു നടന്ന അമ്പലപ്പുഴ യുദ്ധത്തിൽ സ്ഥാനഭ്രഷ്ടരായ നാടുവാഴികളും കൊച്ചിയിലെ രാജാവും പരാജയം സമ്മതിച്ചതോടെ മാർത്താണ്ഡവർമ്മ തന്റെ ഭരണത്തിനു നേർക്കുള്ള എല്ലാ എതിർപ്പുകളും ഇല്ലാതാക്കി. 1757-ൽ തിരുവിതാംകൂറും കൊച്ചിയും തമ്മിൽ വടക്കൻ മേഖലയിൽ സമാധാനവും ഭരണസ്ഥിരതയും ഉറപ്പാക്കാനായി ഒരു ഉടമ്പടിയുണ്ടാക്കി.

മാർത്താണ്ഡവർമ്മ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിലും ജലസേചന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. മറവൻ പട എന്ന പേരിൽ ഒരു അംഗരക്ഷക സേനയും കുളച്ചൽ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാർത്താണ്ഡവർമ്മ രൂപവത്കരിചിരുന്നു.

ധർമ്മരാജ(കാർത്തിക തിരുനാൾ രാമ വർമ്മ)

മാർത്താണ്ഡവർമ്മയുടെ പിൻഗാമിയും ധർമ്മരാജയെന്ന പേരിൽ പ്രശസ്തനുമായ കാർത്തിക തിരുനാൾ രാമ വർമ്മ 1795 ൽ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. രാമവർമ്മയുടെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. മാർത്താണ്ഡവർമ്മ കീഴടക്കിയ മേഖലകളിലെ മേൽക്കോയ്മ നിലനിർത്തുന്നതിനോടൊപ്പം അദ്ദേഹം സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ദത്തശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മറ്റു പ്രധാനനേട്ടങ്ങളിൽ ഒന്ന് രാജ്യത്തെ വാണിജ്യമേഖലയുടെ ശാക്തീകരണമായിരുന്നു. അക്കാലത്ത്‌ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ്‌ എന്ന പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ അളവറ്റ സഹായങ്ങൾ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ധർമ്മരാജയുടെ ഭരണകാലത്ത്‌ 1791 ൽ തിരുവിതാംകൂറിന്‌ മൈസൂർ രാജാവായ ടിപ്പു സുൽത്താന്റെ ആക്രമണം നേരിടേണ്ടി വന്നു. തിരുവിതാംകൂർ സൈന്യം 6 മാസത്തോളം സുൽത്താനെതിരെ ചെറുത്തു നിന്നു.

അവിട്ടം തിരുനാൾ  ബലരാമവർമ്മ

ധർമരാജയുടെ മരണശേഷം 1798ൽ ബാലരാമ വർമ്മ തന്റെ പതിനാറാം വയസ്സിൽ ഭരണം ഏറ്റെടുത്തു. ഇക്കാലത്തെ ദിവാനായിരുന്നു വേലുത്തമ്പി ബ്രിടിഷുകാരുടെ സഹായത്തോടെ ആണ് ദളവയായത് . ആദ്യ കാലത്തു കേണൽ മെക്കാളെയുമായി നല്ല സൌഹൃദം ഉണ്ടായിരുന്ന ഇദ്ദേഹമാണ് അവിട്ടം തിരുനാളിനെ കൊണ്ട് ബ്രിട്ടീഷ്‌കാരുമായി കരാരിലേർപ്പെടാൻ നിർബന്ധിതിതനാക്കുകയും തുടർന്നാണ് രാജ്യത്ത്‌ ഒരു ബ്രിട്ടീഷ്‌ റെസിഡെന്റിനെ കമ്പനി നിയമിക്കുന്നത്. എന്നാൽ വേലു തമ്പിയുടെ തന്നെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ കേണൽ മെക്കാളെ ഇടപെട്ടു. 1809 ലെ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അദ്ദേഹം ജനങ്ങളോട്‌ ആഹ്വാനം ചെയ്തു. കൊച്ചിയിലെ മന്ത്രിയായ പാലിയത്തച്ചനും വേലുത്തമ്പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.

നാഗർകോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തിൽ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തച്ചൻ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു. ഇതിനു ശേഷം ആദ്യ റെസിഡെന്റായിരുന്ന കേണൽ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളിൽ ഒപ്പു വെയ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കുകയും തിരുവിതാംകൂറിന്റെ സ്വയംഭരണം അവസാനിപ്പിക്കുകയും ചെയ്തു.

ബാലരാമ വർമ്മയ്ക്ക്‌ ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതൽ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. സ്വന്തം നിലയിൽ രാജ്യം ഭരിച്ച ഏക റാണിയും ഇവരായിരുന്നു. 1813ൽ അവർക്ക്‌ ഒരു ആൺകുഞ്ഞ്‌ പിറന്നപ്പോൾ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ൽ തന്റെ മരണം വരെ അവർ രാജ്യം ഭരിച്ചു. ഇക്കാലത്ത്‌ സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി. ലക്ഷ്മി ബായിയുടെ മരണത്തെതുടർന്ന് അവരുടെ സഹോദരി പാർവ്വതി ബായി റീജന്റായി ഭരണം ഏറ്റെടുത്തു.
 
സ്വാതി തിരുനാൾ ബാലരാമവർമ്മ  
 
 
ഗർഭശ്രീമാൻ എന്നറിയപ്പെട്ട സ്വാതിതിരുനാൾ ബാലരാമവർമ്മ 1829ൽ രാജാവായി അഭിഷിക്തനായി. സർവ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെയും തിരുവിതാംകൂറിന്റെയും സുവർണ്ണകാലമായി അറിയപ്പെടുന്നു.


 മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. അനാവശ്യമായ നികുതികൾ എടുത്തു മാറ്റിയ അദ്ദേഹം തിരുവനന്തപുരത്ത്‌ 1834ൽ ഒരു ഇംഗ്ളീഷ്‌ സ്കൂളും ധർമ്മാശുപത്രിയും സ്ഥാപിച്ചു. പിന്നീട് ജില്ലയിൽ പല സ്ഥലത്തും വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു.

തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടി ശാ‍ല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടിൽ നിന്ന് വരുത്തുകയും അത് സ്ഥാ‍പിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി (കൊല്ലവർഷം 1015-ലെ കലണ്ടർ).

സെൻസസ് 1836ൽ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാജില്ലകളിലും മുനിസിഫ് കോടതികൾ തുടങ്ങി. കോട്ടയ്ക്കകത്ത് വലിയ ഗോശാല നിർമ്മിച്ചു. തിരുവന്തപുരത്ത് മൃഗശാല തുടങ്ങി. ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിസ്ഥാപിച്ചു. സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രതാളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്.

സ്വാതി തിരുനാളിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികൾക്ക് വിഷമതയുണ്ടാക്കി. ഈസ്റ്റ് ഇൻഡ്യാ കമ്പനിയും ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന കൃഷ്ണ റാവുവിനു റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു പലപ്പോഴും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ പേഷ്കാർ കൃഷ്ണ റാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തു.മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാൻ പോലും ഇഷ്ടപ്പെട്ടില്ല. രസിടെന്റുംയുള്ള തർക്കം കാരണം അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിൻ‌വാ‍ങ്ങാൻ തുടങ്ങി. തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

 ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

1847 മുതൽ 1860 വരെ രാജ്യം ഭരിച്ചിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ 1853 ൽ അടിമത്തം നിർത്തലാക്കി. വസ്ത്രധാരണതിന് പരിപൂർണാ‍വകാശമില്ലാതിരുന്ന ചില ജാതിക്കാർക്ക് അദ്ദേഹം 1859 ൽ അതിനുള്ള അവകാശം നൽകി. 1857ൽ തപാൽ സം‌വിധാനവും 1859 ൽ പെൺകുട്ടികൾക്കായുള്ള പള്ളീക്കൂടവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ തുടർന്ന് 1860 മുതൽ 1880 വരെ രാജ്യം ഭരിച്ചത് ആയില്യം തിരുനാൾ മഹാരാജാവായിരുന്നു. ഇക്കാലത്ത് കാർഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1866 ൽ ഒരു കലാലയം സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഒരു മാനസിക രോഗാശുപത്രി ഉൾപ്പെടെ അനേകം ധർമ്മാശുപത്രികൾ ആരംഭിച്ചു. 1880 മുതൽ 1885 വരെ വിശാഖം തിരുനാൾ രാമ വർമ്മ ഭരണം നടത്തി.

 ശ്രീ മൂലം തിരുനാൾ രാമ വർമ

1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു.

1924 മുതൽ 1931 വരെ സേതു ലക്ഷ്മീഭായി റീജന്റായി രാജ്യം ഭരിച്ചു. അവർ മൃഗബലി നിരോധിക്കുകയും നായർ സമുദായത്തിൽ മരുമക്കത്തായത്തിനു പകരം മക്കത്തായം നിയമവിധേയമാക്കുകകയും ചെയ്തു.

ശ്രീ പദ്മനഭാദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ

1931 മുതൽ 1949 വരെ ഭരിച്ചിരുന്ന ശ്രീ പദ്മനഭാദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. തിരുവിതാംകൂറിനെ വ്യവസായവൽകരിച്ചതും വിദ്യാഭ്യാസ മേഖലയിലും സമൂഹതിന്റെ എല്ലാ തലങ്ങളിലും വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതും പ്രതിരോധ മേഖല വികസിപ്പിച്ചതും ഇദ്ദേഹമാണ്.

1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നതജാതിക്കാർക്കു മാത്രം പ്രവേശനം നൽകിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ അദ്ദേഹം എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു. 

ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടു നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി.

1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചു. ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്ട്സ് (Travancore Titanium Products).

  എഫ്. എ. സി. ടി. (FACT) തുടങ്ങിയ വ്യവസായശാലകൾ ആരംഭിചത് അദ്ദേഹമാണ്.

 കേരളത്തിലെ 

പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും
റോഡ് ട്രാൻസ്പ്പോർട്ടും
 ടെലിഫോൺ സർവീസുകൾ
തേക്കടി വന്യ മൃഗ സം‌രക്ഷണ കേന്ദ്രം എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്.

 തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ച് ബോംബെയ്ക്ക് വിമാന സർവ്വീസ് ആരംഭിച്ചു.

 തിരുവിതാംകൂർ നിയമനിർമ്മാണ സഭയ്ക്ക് രൂപം നൽകി.

ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം ആണ്.

തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. 

 സർക്കാർ ആഫീസുകളിലെ നിയമനത്തിനായി നോക്സ് കമ്മീഷണറായി പബ്ലിക് സർവ്വീസ് കമ്മീഷൻ(Public Service Commission) രൂപീകരിച്ചു. 

കേരളം ലയനം 

1928 ഏപ്രിലിൽ എറണാകുളത്തു നടന്ന ഒരു സംസ്ഥാനതല രാഷ്ട്രീയ സമ്മേളനത്തിൽ മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപവത്കരിക്കാനുള്ള ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. അതിന്നടുത്തമാസം പയ്യന്നൂരിൽ വച്ചു നടന്ന സമാനമായ മറ്റൊരു സമ്മേളനത്തിൽ ഐക്യകേരള രൂപീകരണത്തിന് മുൻകൈയെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഭരമേല്പിക്കുന്ന ഒരു തീരുമാനവും ഉണ്ടായി. ഇവയുടെ തുടർനീക്കങ്ങളുടെകൂടി ഫലമായി സ്വാതന്ത്ര്യാനന്തരം 1949 ജുലൈ 1 ന് തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി.

അതേ സമയം 1954 ൽ തെക്കൻ തിരുവിതാംകൂറിൽ തമിഴ് സംസാരഭാഷയായ പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തോട് ചേർക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ തിരുവിതാംകൂർ-തമിഴ്‌നാട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. തുടർന്ന് മാർത്താണ്ഡം, പുതുക്കട എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ചില പോലീസുകാരും ഏതാനും സാധാരണക്കാരും കൊല്ലപ്പെട്ടു. ഈ പ്രദേശത്തെ ആളുകളിൽ പുതിയ മദ്രാസ് സംസ്ഥാനത്തിനോടുള്ള അനുഭാവം തീവ്രമായിരുന്നു. തുടർന്ന് 1956ൽ സംസ്ഥാന പുന:സംഘടനാനിയമപ്രകാരം തെക്കൻ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കൽക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബർ 1ന് തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്നു.

പുരാതന കേരളത്തിലെ നാട്ടു രാജ്യങ്ങൾ

പുരാതന കേരളത്തിൽ കുലശേഖരപെരുമാൾ സാമ്രാജ്യനന്തരം രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മുന്നിട്ടുനിന്നിരുന്ന ശക്തികൾ വേണാട്, കോലത്തുനാട്, കോഴിക്കോട്, കൊച്ചി എന്നീ രാജ്യങ്ങൾ ആയിരുന്നു. മറ്റെല്ലാ നാട്ടുരാജ്യങ്ങളും അവിടത്തെ ഭരണാധികാരികളും മേൽ പറഞ്ഞ രാജ്യങ്ങളുടെ മേൽക്കോയ്മ അംഗീകരിച്ചു കൊണ്ട് അവയുടെ നിയന്ത്രണത്തിലും ആശ്രയത്തിലും ആയിരുന്നു. എന്നാൽ കാലക്രമേണ ഉണ്ടാ‍യ രാഷ്ട്രീയ ധ്രുവീകരണത്തെ തുടർന്ന് കൊച്ചിയും കോലത്തുനാടും കോഴിക്കോട് സാമൂതിരിക്ക് വിധേയമായി . നായർ മാടമ്പിമാർ, നമ്പൂതിരി പ്രഭുക്കൻമാർ തുടങ്ങിയവർ സ്വന്തം പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ച് അധികാരം ഉറപ്പിക്കാൻ തുടങ്ങി. അതുവരെ ക്ഷേത്രസംബന്ധമായ ഉത്തരവാദിത്തങ്ങളുണ്ടായിരുന്ന നമ്പൂതിരിമാർ രാജ്യഭരണപരമായ കാര്യങ്ങളിൽ അനിയന്ത്രിതമായ അധികാ‍രങ്ങൾ കൈയാളാൻ തുടങ്ങി. രാജാവിനുപോലും വിധേയരല്ലാത്ത ഇവർ കുടിയാൻമാരുടെ മേൽ കൊല്ലും കൊലയും നടത്തിയിരുന്നു. പോർച്ചുഗീസുകാർ കേരളത്തിൽ എത്തുമ്പോൾ പരസ്പരവൈരവും അധികാരമത്സരവും കൊണ്ട് ശിഥിലമാ‍യ നാട്ടുരാജ്യങ്ങളും അതുകൊണ്ടുതന്നെ രാഷ്ട്രീയ ഐക്യം നഷ്ടപ്പെട്ട ഒരു കേരളവുമാണ് അവർക്ക് ഇവിടെ കാണാൻ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന നാട്ടുരാജ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു:-

  • പെരുമ്പടപ്പു സ്വരൂപം
  • എളയടത്തു സ്വരൂപം
  • ദേശിങ്ങനാട് സ്വരൂപം
  • ആറ്റിങ്ങൽ സ്വരൂപം
  • കരുനാഗപ്പള്ളി സ്വരൂപം
  • കാർത്തികപ്പള്ളി സ്വരൂപം
  • കായംകുളം രാജവംശം
  • പുറക്കാട് രാജവംശം
  • പന്തളം രാജവംശം
  • തെക്കുംകൂർ രാജവംശം
  • വടക്കുംകൂർ ദേശം
  • പൂഞ്ഞാർ ദേശം
  • കരപ്പുറം രാജ്യം
  • അഞ്ചിക്കൈമൾ രാജ്യം
  • ഇടപ്പള്ളി സ്വരൂപം
  • പറവൂർ സ്വരൂപം
  • ആലങ്ങാട് ദേശം
  • കൊടുങ്ങല്ലൂർ രാ‍ജവംശം
  • തലപ്പിള്ളി
  • ചെങ്ങഴിനാട്
  • വള്ളുവനാട്
  • തരൂർ സ്വരൂപം
  • കൊല്ലങ്കോട് രാജ്യം
  • കവളപ്പാറ സ്വരൂപം
  • വെട്ടത്തുനാട്
  • പരപ്പനാട്
  • കുറുമ്പ്രനാട്
  • കടത്തനാട്
  • കോട്ടയം രാജവംശം
  • കുറങ്ങോത്ത് രാജ്യം
  • രണ്ടുതറ
  • അറയ്ക്കൽ രാജവംശം
  • നീലേശ്വരം രാജവംശം
  • കുമ്പള ദേശം
  • നെടുങ്ങനാട്