ചരിത്രകാരന്മാർ വിവരിക്കാതെ പോയ ഒരു ചരിത്രമാണ് വെട്ടത്തുനാടിന്റേത്.പൊന്നാനി, തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്നതാണ് വെട്ടത്തുനാട് (വെട്ടം) അഥവാ താനൂർ സ്വരൂപം. താനൂർ, തൃക്കണ്ടിയൂർ, ചാലിയം, തൃപ്രങ്ങോട് മുതലായ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. സാഹിത്യകൃതികളിൽ വെട്ടത്തുനാടിനെ ‘പ്രകാശഭൂ’എന്നും രാജാവിനെ പ്രകാശഭൂപാലൻ എന്നും പരാമർശിച്ചിട്ടുണ്ടു്.
സാമൂതിരിയും വെട്ടത്തുരാജാവും
സാമൂതിരി നായർ വിഭാഗത്തിൽ നിന്നും ഉപചാപങ്ങളിലൂടെ രാജഭരണം നേടിയെടുത്തതാണ് എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണലബ്ധിക്ക് മുൻപ് "ഏറാടിമാർ" എന്നായിരുന്നു സാമൂതിരിമാർ അറിയപ്പെറ്റ്‍ട്ടിരുന്നത്. ഏറാടിമാർ പോളനാടിന്റെ രാജാവായ പോർളാതിരിയുടെ സേനാനായകന്മാരായിരുന്നു. താമസിയാതെ അവർക്ക് നാടുവാഴി സ്ഥാനം ലഭിച്ചു.പിന്നീട് കോഴിക്കോട് വ്യാപാരവശ്യാര്ഥം താമസമാക്കിയ മുസ്ലിങ്ങളുടെയും, മൂറുകളുടെയും സഹായത്തോടെ ഏറാടിമാർ പോളനാട് പിടിച്ചെടുക്കയാണ് ഉണ്ടായത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
വെട്ടത്തു രാജാക്കന്മാർ ക്ഷത്രിയന്മാരായിരുന്നു. അത് കൊണ്ട് തന്നെയാവണം വെട്ടത് രാജാക്കന്മാർ സാമൂതിരിയുടെ അധീശത്വം അംഗീകരിക്കാൻ എന്നും മടി കാണിച്ചിരുന്നു.
ഈ കാരണം കൊണ്ട് തന്നെ മാമാങ്കം കഴിഞ്ഞു മടങ്ങുന്ന സാമൂതിരിയുടെ നായർ പടയാളികൾക്ക് വെട്ടത്തുനാട്ടിൽ നാശനഷ്ടങ്ങൾ വരുത്തുന്നതായി ചരിത്രത്തിൽ കാണാം.
കല-സാഹിത്യത്തിനു നൽകിയ സംഭാവനകൾ
കല, സാഹിത്യം എന്നിവയെ പരിപോഷിക്കുന്നതിൽ വെട്ടത് രാജാക്കന്മാർ ശ്രദ്ധാലുക്കളായിരുന്നു.
വെട്ടത്തുനട് രാജാക്കന്മാരിൽ ഒരാൾ കഥകളിയിൽ നടത്തിയ സുപ്രധാന പരിഷ്കാരങ്ങളാണു് പിന്നീട് ‘വെട്ടത്തു സമ്പ്രദായം’ എന്നറിയപ്പെട്ടതു്. കഥകളിയിൽ ആടുന്നവർ സ്വയം പാടുന്നതിനു പകരം പിന്നണിയിൽ പ്രത്യേകം ആളുകളെ ഏർപ്പാടാക്കിയത്. കഥകളി നടന്മാരുടെ ശ്രദ്ധ അഭിനയത്തിൽ കേന്ദ്രീകരിക്കാനും ആയാസം ലഘൂകരിക്കാനും ഇതു കാരണമായി. ഇതുകൂടാതെ, കിരീടങ്ങളും കുപ്പായവും ചുട്ടിയും കൂടുതൽ വർണ്ണശബളമാക്കിയതും ചെണ്ടമേളം കഥകളിയിൽ കൊണ്ടുവന്നതും വെട്ടത്തു പരിഷ്കാരങ്ങളിൽ പെടുന്നു.
12 നൂറ്റാണ്ട് മുതലാണ് വെട്ടത് രാജാക്കന്മാരുടെ ചരിത്രം ആരംഭിക്കുന്നത്. വെട്ടത് രാജാക്കന്മാർ ചേരമാൻ പെരുമാളിന്റെ പരമ്പരയിൽ പെട്ടവരും നാടിന്റെ ഗവർണർ സ്ഥാനം ലഭിച്ചവരുയമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
പോർച്ചുഗീസ് സഹായത്തോടെ ഇടക്കാലത്തു വെട്ടത്തുരാജാവ് സാമൂതിരിയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് ചരിത്രത്തിൽ കാണാം. മൈസൂർ രാജാവായിരുന്ന ടൈപ്പ് സുൽത്താന്റെ പടയോട്ടത്തിൽ വെട്ടത് നാട് ഏകദേശം നാമാവശേഷമായിരുന്നു.
വെട്ടത്തു രാജാക്കന്മാരുടെ കൊട്ടാരം,ഭരണകാര്യാലയങ്ങൾ,ജയിൽ എന്നിവ മൈസൂർ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു.വെട്ടത്തു രാജാവിന്റെ നാമമാത്രമായിരുന്ന നായർ,മുസ്ലിം പടയാളികൾ ബെട്ടതു പുതിയങ്ങാടി എന്ന സ്ഥലത്തു വെച്ച് ടിപ്പുവിന്റെ സുശക്തമായ സൈന്യവുമായി യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1793 ൽ അവസാനത്തെ രാജാവായിരുന്ന രാമരാജവർമ്മ കൊല്ലപ്പെട്ടതോടെ മക്കളില്ലാതിരുന്ന വെട്ടത്തുനാട് ഇന്ഗ്ലീഷ് ഈസ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തുകയായിരുന്നു.
വെട്ടത്തു രാജവംശത്തിലെ രാജകുമാരി ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലാവുകയും തോഴികളുമായി ഉദ്യാനത്തിലേക്കു വരുംവഴി രാജകുമാരിയെ മുസ്ലിം യുവാവിനാൽ സ്പർശിക്കപ്പെടുകയും തീണ്ടാപ്പാട് സംഭവിക്കുകയും ചെയ്തതായി കാരണവന്മാരിൽ വാമൊഴിയായി കേട്ടതായി വെട്ടത് നാട് നായർ പടത്തലവന്മാരായിരുന്ന ഒരു പ്രശസ്ത കളരിഗുരുക്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തീണ്ടപ്പെട്ടത് തോഴിമാരിൽ നിന്നും വാല്യക്കാരികളിൽ നിന്നും അറിഞ്ഞ രാജാവ് വൻ വ്യാപാരത്തിനുടമയും പ്രമാണിയുമായിരുന്ന മുസ്ലിം യുവാവിനെ പിടിച്ചു കെട്ടി തന്റെ സമക്ഷം ഹാജരാക്കാൻ കല്പിച്ചു.വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി ഒളിച്ചിരുന്ന യുവാവ് പക്ഷെ തന്റെ ജോലിക്കാരെ നായർ പട്ടാളം ദ്രോഹിക്കുന്നതറിഞ്ഞു അതിവേഗം കൊട്ടാരത്തിലെത്തുകയായിരുന്നു.ജാതിനിയമപ്രകാരം യുവാവിന്റെ തല വെട്ടുന്നതിന് പകരം തന്റെ സഹോദരിയുടെ സന്തോഷത്തിനു വേണ്ടി രാജാവ് സഹോദരിയെ ആ മുസ്ലിം യുവാവിന് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. വിവാഹം കഴിച്ചു നൽകുക മാത്രമല്ല സഹോദരിയുടെ അവകാശമായി കണക്കില്ലാതെ ഏക്കറുകൾ വരുന്ന പ്രദേശത്തു മാളിക പണിതു നൽകുക കൂടി ചെയ്തുവത്രേ. ഈ പ്രദേശത്തിന് ചുറ്റും രാജകുമാരിയും,ഭർത്താവും കുടുംബവും, ജോലിക്കാരുമല്ലാതെ ആരും താമസിച്ചിരുന്നില്ല പോൽ. അത് കൊണ്ട് തന്നെ "ഒറ്റ മാളിക" എന്നും ഈ മാളിക അറിയപ്പെട്ടിരുന്നു. ഈ തറവാട്ടിൽ പെട്ടവർ ഇന്നും വെട്ടത്തുനാടിന്റെ തലസ്ഥാനമായിരുന്ന ബെട്ടത് പുതിയങ്ങാടിയിൽ വസിക്കുന്നതായും,ഈ കുടുംബത്തിലെ പുരുഷന്മാർ അധ്യാപനം തൊഴിലാക്കിയവരാണെന്നും മങ്ങലുള്ള ഓർമ്മയിൽ നിന്നും ഓർത്തെടുത്തു ഗുരുക്കൾ പറയുന്നു.
വെട്ടത്തു നാട് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ് .തുഞ്ചത്തു എഴുത്തച്ഛന്റെ ജന്മം കൊണ്ട് പുണ്യമാക്കപ്പെട്ട പ്രദേശമാണ് തിരൂർ. തുഞ്ചത്തു ആചാര്യനെ കൂടാതെ, മേൽപ്പത്തൂർ ഭട്ടത്തിരിപ്പാട്, വള്ളത്തോൾ നാരായണ മേനോൻ അങ്ങനെ പോകുന്നു സാഹിത്യ രംഗത്തുള്ള തിരൂരിന്റെ പാരമ്പര്യം.
പ്രശസ്തമായ തൃക്കണ്ടിയൂർ ശിവക്ഷേത്രം, തുഞ്ചൻ പറമ്പ്, മലയാള സർവ്വകലാശാല എന്നിവയും തിരൂരിൽ തന്നെയാണ് .